നെയ്മറിന് ഇന്ന് സ്വന്തം തട്ടകത്തിൽ അരങ്ങേറ്റം, മൂന്നാം ജയത്തിനൊരുങ്ങി പി എസ് ജി

ഫ്രഞ്ച് ലീഗിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ പി എസ് ജി ഇന്ന് തുലൂസിനെ നേരിടും. പി എസ് ജിയുടെ സ്വന്തം തട്ടകത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ലോക റെക്കോർഡ് സൈനിങ്ങായ നെയമറിന്റെ സ്വന്തം കാണികൾക്ക് മുന്നിലുള്ള അരങ്ങേറ്റം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ന് അർദ്ധരാത്രി ഇന്ത്യ സമയം 12.30നാണ് മത്സരം.

കഴിഞ്ഞ ആഴ്ച നടന്ന എവേ മത്സരത്തിൽ ഗുയിങ്ങാമ്പിനെതിരെ നെയ്മർ ഇറങ്ങിയിരുന്നു. അന്നത്തെ 3-0 വിജയത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നെയ്മർ സ്വന്തമാക്കി. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച് ഒന്നാമതുള്ള നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോയ്ക്ക് ഒപ്പം എത്താൻ വിജയിച്ചേ പറ്റൂ പി എസ് ജിക്ക് ഇന്ന്.

കളിച്ച രണ്ടു മത്സരങ്ങളിൽ ഒന്ന് പരാജയപ്പെട്ട തുലൂസിന് പക്ഷെ അടുത്തിടെ പി എസ് ജിക്കെതിരെ മികച്ച റെക്കോർഡാണ്. കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും പി എസ് ജിക്ക് തുലൂസിനെ പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. പി എസ് ജിയുടെ ഗ്രൗണ്ടിൽ സമനിലയും തുലൂസിന്റെ ഗ്രൗണ്ടിൽ പി എസ് ജിക്ക് 2-0തിന്റെ പരാജയവുമായിരുന്നു കഴിഞ്ഞ ലീഗിലെ പോരട്ടത്തിലെ ഫലം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസുരാബുദ്ദീന് ഹാട്രിക്ക്, ഈസ്റ്റ് ബംഗാളിന് മൂന്നാം ജയം
Next articleവെംബ്ലിയിൽ ഇന്ന് ലണ്ടൻ ഡർബി, ചെൽസി സ്പർസിനെ നേരിടും