ലിയോണിന് എതിരെ വൻ ജയവുമായി പി എസ്‌ ജി

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ ഒളിമ്പിക് ലിയോണെ നേരിട്ട പി എസ് ജി വൻ വിജയം തന്നെ നേടി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. എമ്പപ്പെ, കവാനി, ഡി മറിയ എന്നിവർ ഒക്കെ പി എസ് ജിക്കു വേണ്ടി ഇന്ന് ഗോളുകൾ നേടി. ആദ്യ പകുതിയിൽ ആയിരുന്നു ഡി മറിയയുടെയും എമ്പപ്പെയുടെയും ഗോളുകൾ.

രണ്ടാം പകുതിയിൽ ഒരു സെൽഫ് ഗോളും കവാനിയും പി എസ് ജിയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. ടെറിയറും മൊസ ഡെമ്പലെയും ആണ് ലിയോണിന്റെ ഗോളുകൾ നേടിയത്. ഇന്നത്തെ വിജയത്തോടെ 61 പോയന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് തുടരുകയാണ്.

Advertisement