ചുവപ്പ് കാർഡ് തുണച്ചു, പി എസ് ജിക്ക് ജയം

Img 20201217 101943
Credit: Twitter
- Advertisement -

ലീഗ് വണിൽ ഇന്നലെ നടന്ന മത്സരത്തിൽ പി എസ് ജി വിജയിച്ചു. ലോറിയെന്റിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. നെയ്മർ ഇല്ലാതെ ഇറങ്ങിയ പി എസ് ജിയെ സഹായിച്ചത് ഒരു ചുവപ്പ് കാർഡാണ്. ഗോൾ ഒന്നും പിറക്കാത്ത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് ചുവപ്പ് കാർഡ് പിറന്നത്. ഗ്രാവിലോൺ ചുവപ്പ് കണ്ടതോടെ പി എസ് ജിയുടെ എതിരാളികൾ 10 പേരായി ചുരുങ്ങി.

പിന്നാലെ കിട്ടിയ പെനാൾട്ടി എമ്പപ്പെ ലക്ഷ്യത്തിൽ എത്തിച്ച് ലീഡ് നൽകി. 61ആം മിനുട്ടിൽ കീൻ പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. റഫീന ആയിരുന്നു കീനിന്റെ ഗോൾ ഒരുക്കിയത്‌. ഈ വിജയത്തോടെ ഒന്നാമതുള്ള ലില്ലെയ്ക്ക് തൊട്ടു പിറകിൽ എത്താൻ പി എസ് ജിക്ക് ആയി. പി എസ് ജിക്ക് 31 പോയിന്റും ലിലെയ്ക്ക് 32 പോയിന്റുമാണ് ഉള്ളത്.

Advertisement