പുതിയ ജേഴ്സിയുമായി പി എസ് ജി, വിമർശനവുമായി ആരാധകർ

പി എസ് ജിയുടെ തങ്ങളുടെ പുതിയ സീസണായുള്ള കിറ്റ് അവതരിപ്പിച്ചു. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക് ആണ് പി എസ് ജിയുടെ പുതിയ ജേഴ്സി ഡിസൈൻ ചെയ്തിരുക്കുന്നത്. എന്നാൽ പുതിയ ജേഴ്സിക്ക് അത്ര നല്ല സ്വീകരണം അല്ല കിട്ടുന്നത്. ജേഴ്സി ഡിസൈൻ വളരെ മോശമാണെന്ന് പി എസ് ജി ആരാധകർ പറയുന്നു‌. നൈകിൽ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത് എന്നും ആരാധകർ പറയുന്നു.

നൈകിന്റെ തന്നെ സഹ ബ്രാൻഡായ ജോർദാൻ കഴിഞ്ഞ സീസണിൽ ഒരുക്കിയത് പോലെ ഒരു ആൾട്ടർനേറ്റീവ് കിറ്റ് കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പി എസ് ജി ആരാധകർ ഇപ്പോൾ ഉള്ളത്. പി എസ് ജിയുടെ പുതിയ കിറ്റിന്റെ പ്രിമോഷനൽ വീഡിയോയിൽ ക്ലബ് വിട്ട് പോകുമെന്ന് അഭ്യൂഹങ്ങൾ ഉള്ള നെയ്മറും എമ്പപ്പെയും ഒക്കെ ഉണ്ട് എന്നത് ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്.

Previous articleഎതിരാളികള്‍ തങ്ങളെക്കാള്‍ മികച്ച കളി കളിച്ചുവെന്ന് സമ്മതിക്കുന്നു, ഡ്രെസ്സിംഗ് റൂമിലെ ആത്മവിശ്വാസം പഴയത് പോലെ തന്നെ ദൃഢം
Next articleവിജയ് ശങ്കര്‍ ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്, പകരം മയാംഗ് അഗര്‍വാളിനെ വിളിക്കുവാനൊരുങ്ങി ബിസിസിഐ