നെയ്മറിനെ അപമാനിച്ച് പിഎസ്ജി ആരാധകർ

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിനെ അപമാനിച്ച് പിഎസ്ജി ആരാധാകർ. പിഎസ്ജിക്ക് വേണ്ടി നാല് മാസങ്ങൾക്ക് ശേഷമായിരുന്നു നെയ്മർ കളത്തിൽ ഇറങ്ങിയത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ നെയ്മർ ബാഴ്സയിലേക്ക് മടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഏറെ കാത്തിരിപ്പുകൾക്ക് ശേഷം ട്രാൻസ്ഫർ നടക്കാതിരിക്കുകയായിരുന്നു. കടുത്ത ഭാഷയിലായിരുന്നു നെയ്മറിനെതിരെ ബാനറുകൾ ഉയർന്നത്.

നെയ്മർ പന്ത് തട്ടുമ്പോളെല്ലാം ഗാലറിയിൽ നിന്നു കുവലുകൾ ഉയർന്നിരുന്നു. നെയ്മറിനെ റെഡ് സ്ട്രീറ്റിൽ വിൽക്കാമായിരുന്നില്ലേ എന്ന് നെയ്മറിന്റെ പിതാവായ നെയ്മർ സീനിയർക്കായുള്ള സന്ദേശം പോലെ പിഎസ്ജി ആരാധകർ ബാനർ ഉയർത്തിയിരുന്നു. ഒടുവിൽ നെയ്മറിന്റെ വെടിക്കെട്ട് ഗോളിൽ തന്നെയായൊരുന്നു പിഎസ്ജി ജയിച്ച് കയറിയത്. ബൈസിക്കിൾ കിക്കിൽ മത്സരമവസാനിക്കാനിരിക്കെ നെയ്മർ സ്റ്റ്രാസ്ബർഗിനെ തോൽപ്പിച്ച ഗോളടിച്ചു.

Exit mobile version