പിഎസ്ജിക്ക് സമനില

- Advertisement -

ലീഗ് വണ്ണിൽ പിഎസ്ജിക്ക് സമനില. അമീൻസിനാണ് പിഎസ്ജിയെ സമനിലയിൽ തളയ്ക്കാനായത്. രണ്ടു ഗോളുകൾ വീതമടിച്ച് പോയന്റ് പങ്കിട്ട് ഇരു ടീമുകളും പിരിഞ്ഞു. കവാനി, ക്രിസ്റ്റഫൻ എൻകുൻകു എന്നിവർ പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചപ്പോൾ അമീൻസിന്റെ രക്ഷയ്ക്കെത്തിയത് മൂസാ കൊനാറ്റെയുടെ ഇരട്ട ഗോളുകളാണ്.

പിന്നിട്ട് നിന്നതിനു ശേഷമാണ് അമീൻസ് സമനിലനേടിയത്. 26 ആം മിനുട്ടിൽ കവാനിയിലൂടെ പിഎസ്ജി ലീഡ് നേടി. പിഎസ്ജിക്ക് അനുകൂലമായ ആദ്യ പകുതി കഴിഞ്ഞപ്പോൾ മൂസാ കൊനാറ്റെയുടേതായിരുന്നു രണ്ടാം പകുതി. മൂസാ കൊനാറ്റെയുടെ ഇരട്ട ഗോളുകൾ കളിയുടെ ഗതിമാറ്റി. കവാനിയും ഡിമരിയായും ഗോളടിക്കാൻ ശ്രമിച്ചെങ്കിലും അമീൻസിന്റെ ഗോളിയുടെ മികവിൽ അവർ സമനില ഉറപ്പിച്ചു. ഈ സീസണിൽ 100 പോയന്റ് നേടാമെന്ന പിഎസ്ജിയുടെ മോഹങ്ങളാണ് ഇന്ന് പൊലിഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement