വീണ്ടും തോറ്റ് പി എസ് ജി

കിരീടം ഒക്കെ നേടി എങ്കിലും പി എസ് ജി ഫ്രാൻസിൽ പരാജയം തുടരുകയാണ്. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ മോണ്ട്പില്ലെർ ആണ് ഇന്ന് പി എസ് ജിയെ തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മോണ്ട്പിലെറിന്റെ ജയം. നെയ്മറും ഡി മറിയയുമൊക്കെ ആദ്യ ഇലവനിൽ ഉണ്ടായിട്ടും വിജയ വഴിയിലേക്ക് എത്താൻ പി എസ് ജിക്ക് ആയില്ല.

സസ്പെൻഷനിൽ ആയതിനാൽ എമ്പപ്പെ ഇന്ന് പി എസ് ജി നിരയിൽ ഉണ്ടായിരുന്നില്ല. അവസാന അഞ്ചു മത്സരങ്ങൾക്ക് ഇടയിൽ പി എസ് ജിയുടെ നാലാം തോൽവിയാണിത്. ഇതിനു മുമ്പ്, റെന്നെസ്, നാന്റെസ,, ലില്ലെ, എന്നിവരോടും പി എസ് ജി പരാജയപ്പെട്ടിരുന്നു. ഇന്ന് ഡി മറിയ ഗോൾ കണ്ടെത്തി എങ്കിലും നെയ്മറിന് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. ഇനി സീസണിൽ നാലു മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.