കവാനിയുടെ ഗോളിൽ പിഎസ്ജിക്ക് ജയം

- Advertisement -

ലീഗ് വണ്ണിൽ പിഎസ്ജിക്ക് ജയം. സൂപ്പർ താരങ്ങളായ നെയ്മറും എംബപ്പേയും പരിക്കേറ്റ് പുറത്തിരുന്ന മത്സരത്തിൽ കവാനിയുടെ ഗോളിലാണ് പിഎസ്ജി വിജയം സ്വന്തമാക്കിയത്. ടൗലൗസിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിൽ പിഎസ്ജി പരാജയപ്പെടുത്തിയത്. ലീഗിലെ പതിനാലാമത്തെ തുടർച്ചയായ ജയമാണ് തോമസ് ടൂഹലിന്റെ പിഎസ്ജി സ്വന്തമാക്കിയത്.

ഒൻപത് മിനുറ്റ്റിനുള്ളിൽ ലോകത്തെ ഏറ്റവും വിലയേറിയ താരങ്ങൾ ഇല്ലാതെ കളിച്ച പിഎസ്ജിയെ മുന്നിലെത്തിക്കാൻ കവാനിക്ക് സാധിച്ചു. ലീഗ് വണ്ണിൽ പതിനാലു മത്സരങ്ങളിൽ പരാജിതരായി ചരിത്രം സൃഷ്ടിക്കുക കൂടെ ചെയ്തു പിഎസ്ജി. അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലിവർപൂൾ ആണ് പിഎസ്ജിക്ക് എതിരാളികൾ.

Advertisement