പി എസ് ജിക്ക് അഞ്ചു ഗോൾ ജയം

- Advertisement -

ഫ്രഞ്ച് ലീഗ് കിരീടത്തോട് അടുത്ത് പി എസ് ജി. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിനാണ് മെറ്റ്സ് എഫ് സിയെ പരാജയപ്പെടുത്തിയത്. പരിക്കേറ്റ നെയ്മറെ കൂടാതെ കവാനിയും ഇല്ലാതെയാണ് പി എസ് ജി ഇന്ന് ഇറങ്ങിയത്. ചാമ്പ്യൻസ് ലീഗ് പരാജയത്തിന്റെ വിഷമം ഫ്രഞ്ച് ലീഗിലെ അവസാന സ്ഥാനക്കാരുടെ മേൽ പി എസ് ജി തീർക്കുകയായിരു‌ന്നു.

പി എസ് ജിക്കായി ക്രിസ്റ്റഫർ എങ്കുങ്കു ഇരട്ട ഗോളുകൾ നേടി. മുയിനറും എമ്പാപ്പെയും തിയാഗോ സില്വയുമാണ് മറ്റു സ്കോറേസ്. ജയത്തോടെ 29 മത്സരങ്ങളിൽ നിന്നായി പി എസ് ജിക്ക് 77 പോയന്റായി. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയ്ക്ക് 63 പോയന്റാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement