ലീഗ് 1ൽ ലില്ലെയെ തോൽപ്പിച്ച് പി.എസ്.ജിയുടെ കുതിപ്പ്

- Advertisement -

ലില്ലെയെ 3- 1 ന് തോൽപ്പിച്ചത് പി.എസ്.ജി ലീഗ് 1ൽ വിജയവീഥിയിൽ തിരിച്ചെത്തി. പി.എസ്.ജിക്ക് വേണ്ടി രണ്ട് പകുതികളിലുമായി ഡി മരിയയും പാസ്റ്റോറെയും എംബപ്പേയുമാണ് ഗോളുകൾ നേടിയത്. സസ്‌പെൻഷൻ കാരണം നെയ്മർ മത്സരത്തിൽ കളിച്ചിരുന്നില്ല. ജയത്തോടെ ലീഗ് 1ൽ പി.എസ്.ജിക്ക് 12 പോയിന്റിന്റെ ലീഡായി. ലീഗ് 1ലും ചാമ്പ്യൻസ് ലീഗിലും തോറ്റതിന് പിന്നാലെയാണ് പി.എസ്.ജി ലില്ലെയെ നേരിടാനിറങ്ങിയത്.

ആദ്യ പകുതിയിൽ എംബപ്പേയുടെ ക്രോസിൽ നിന്ന് ഡിമരിയയാണ് പി.എസ്.ജിയുടെ  ആദ്യ ഗോൾ നേടിയത്. വലത് വിങ്ങിൽ നിന്ന് എംബപ്പേയുടെ മനോഹരമായ ക്രോസ് ഹെഡ് ചെയ്തു ഡി മരിയ ഗോളാക്കിമാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ ലില്ലി പ്രതിരോധം വരുത്തിയ പിഴവിൽ നിന്നാണ് പി.എസ്.ജി രണ്ടാമത്തെ ഗോൾ നേടിയത്. ഡി മരിയയും കാവാനിയും ചേർന്ന് നടത്തിയ ആക്രമണത്തിനൊടുവിൽ പാസ്റ്റോറെയാണ് ഗോൾ നേടിയത്.

തുടർന്ന് ലില്ലെയെ അൻവർ എൽ ഗാസിയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ഇഞ്ചുറി ടൈമിൽ മികച്ചൊരു ഗോളിലൂടെ എംബപ്പേ പി.എസ്.ജിയുടെ വിജയമുറപ്പിച്ച ഗോൾ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement