
ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ് ജർമൈൻ ഫിനാൻഷ്യൽ ഫെയർ പ്ലേ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് യുവേഫ. കഴിഞ്ഞ സീസണിൽ നടത്തിയ വലിയ ട്രാൻസ്ഫറുകളുടെ പശ്ചാത്തലത്തിലാണ് യുവേഫ പിഎസ്ജിയുടെ ട്രാൻസ്ഫർ നടപടികൾ പരിശോധനക്ക് വിധേയമാക്കിയത്. ചട്ടലംഘനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല എന്നാണ് യൂവേഫയുടെ കണ്ടെത്തൽ, എന്നാൽ പിഎസ്ജിയുടെ സാമ്പത്തിക ഇടപാടുകൾ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും യുവേഫ വ്യക്തമാക്കി.
ബാഴ്സലോണയിൽ നിന്നും ഏകദേശം 220 മില്യൺ യൂറോ തുകയ്ക്കാണ് പിഎസ്ജി നെയ്മറിനെ സ്വന്തമാക്കിയത്. തുടർന്ന് ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ എംബാപ്പയെയും പിഎസ്ജി ടീമിൽ എത്തിച്ചിരുന്നു. ലോൺ കലാവധിക്ക് ശേഷം ഏകദേശം 166 മില്യൺ തുകക്ക് എംബാപ്പയെ സ്വന്തമാക്കാം എന്ന രീതിയിലായിരുന്നു പിഎസ്ജിയുടെ കരാർ. ഇതാണ് യുവേഫയെ പിഎസ്ജിക്കെതിരെ അന്വേഷണം നടത്താൻ പ്രേരിപ്പിച്ചത്.
ക്ലബ് സ്വന്തമായി ഉണ്ടാക്കുന്ന പണം കൊണ്ട് മാത്രമേ ട്രാൻസ്ഫർ നടത്താവൂ എന്നാണ് FFP നിഷ്കർഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial