പി എസ്‌ ജിക്ക് ഇനി ജർമ്മൻ തന്ത്രങ്ങൾ, പുതിയ പരിശീലകനെ പ്രഖ്യാപിച്ചു

- Advertisement -

ഫ്രഞ്ച് ഫുട്ബോൾ ഭീമൻമാരായ പി എസ് ജി യെ ഇനി തോമസ് ടൂഹൽ പരിശീലിപ്പിക്കും. ഉനൈ എമേറെക് പകരക്കാരനായാണ് മുൻ ഡോർട്ട് മുണ്ട് പരിശീലകൻ എത്തുന്നത്. ചാമ്പ്യൻസ് ലീഗിൽ ടീമിന് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതോടെയാണ് എമേറെയുടെ സ്ഥാനം തെറിച്ചത്.

44 വയസ്സുകാരനായ ടൂഹൽ ഡോർട്ട്മുണ്ട്, മെയ്ൻസ് ടീമുകളെ മുൻപ് പരിശീലിപിച്ചിട്ടുണ്ട്. 5 സീസണിൽ മെയ്ൻസിനെ പരിശീലിപ്പിച്ച ടൂഹൽ 2014 ഇൽ ക്ളോപ്പിന് പകരക്കാരനായാണ് ഡോർട്ട്മുണ്ടിൽ എത്തുന്നത്. എന്നാൽ 2016 ഇൽ ക്ലബ്ബ് മേധാവികളുമായുള്ള അഭിപ്രായ വ്യത്യാസം മൂലം ടൂഹൽ ക്ലബ്ബ് വിടുകയായിരുന്നു.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം പി എസ് ജി ക്ക് തന്ത്രങ്ങൾ മെനയാൻ എത്തുന്ന ടൂഹലിന് ഫ്രാൻസിൽ കാര്യമായ വെല്ലുവിളി ഉണ്ടാവാൻ ഇടയില്ല. പക്ഷെ നെയ്മർ, എംബപ്പേ അടക്കമുള്ള താരങ്ങളുമായി യൂറോപ്പിൽ വിജയങ്ങൾ കൊയ്യുക എന്നത് തന്നെയാവും ജർമ്മൻകാരന്റെ മുന്നിലുള്ള വലിയ വെല്ലുവിളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement