പുതിയ കിറ്റുമായി നെയ്മറും പിഎസ്ജിയും

ലീഗ് വൺ ചാമ്പ്യന്മാരായ പിഎസ്ജി പുതിയ കിറ്റ് പുറത്തിറക്കി. ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെ ഫീച്ചർ ചെയ്യുന്ന പിഎസ്ജിയുടെ 2018 -19 കിറ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. പിഎസ്ജി യുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നെയ്മറിനോടൊപ്പം എംബപ്പേ, കവാനി, വെരാട്ടി, ഡാനി ആൽവേസ് എന്ന്നിവരാണുള്ളത്.

https://www.instagram.com/p/BioutZcnw8v/?utm_source=ig_embed

അതെ സമയം ഇൻസ്റ്റാഗ്രാമിൽ പിഎസ്ജി പുറത്ത് വിട്ട ചിത്രത്തിൽ ബ്രസീലിയൻ സൂപ്പർ താരം മാത്രമാണുള്ളത്. റയൽ മാഡ്രിഡിലേക്ക് നെയ്മർ ചേക്കേറുന്നു എന്ന അഭ്യൂഹങ്ങൾ തകർക്കുന്നതാണ് പിഎസ്ജിയുടെ പുതിയ സോഷ്യൽ മീഡിയ സ്ട്രാറ്റജി. ഫ്രാൻസിൽ ഡൊമസ്റ്റിക് ട്രെബിൾ നേടിയ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് തോറ്റാണ് പുറത്ത് പോയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial