നെയ്മറിന് ഇന്നാദ്യ അങ്കം, സീസൺ ഓപണറിൽ പി എസ് ജി അമിയക്കെതിരെ

നെയ്മറിന്റെ ഫ്രഞ്ച് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ലീഗ് വണിൽ കഴിഞ്ഞ തവണ മൊണോക്കയ്ക്കു മുന്നിൽ കിരീടം നഷ്ടപ്പെട്ട പി എസ് ജി ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിൽ, ലീഗ് ഒന്നിൽ അരങ്ങേറ്റം കുറിക്കുന്ന ടീമായ, അമിയയെ നേരിടും.

കിരീടം തിരിച്ചു പിടിക്കണം എന്നുറപ്പിച്ച് ഇറങ്ങുന്ന പി എസ് ജിക്ക് അമിയ വലിയ വെല്ലുവിളി ആയേക്കില്ല. ആദ്യമായാണ് ലീഗ് വണിലേക്ക് അമിയ എത്തുന്നത്. നെയ്മറിന്റെ ട്രാൻസ്ഫർ തുകയുടെ പത്തിലൊന്നു മാത്രം ബഡ്ജറ്റുള്ള ടീമാണ് അമിയ. 25മില്യൺ മാത്രമാണ് അമിയയുടെ ടോട്ടൽ ബഡ്ജറ്റ്. അവരുടെ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ അബൂബക്കർ കമാറ ഇല്ലാതെയാണ് അമിയ ഇറങ്ങുന്നത്.

ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം. നെയ്മറിന്റെ വരവോടെ ലീഗ് വണിനും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രേക്ഷകർ കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിലവിലെ ചാമ്പ്യന്മാരായ മൊണാക്കോ ഇന്നലെ സീസണിലെ ആദ്യ മത്സരത്തിൽ തുലൂസിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മൊണാക്കോയ്ക്ക് വേണ്ടി ഫാൽകാവോ ഗോളുമായും മൗട്ടിനോ അസിസ്റ്റുമായും തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial