വലിയ വിജയവുമായി പി എസ് ജി

20210410 233215
- Advertisement -

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിലെ ലില്ലെയ്ക്ക് മേൽ സമ്മർദ്ദം ഉയർത്തിക്കൊണ്ട് പി എസ് ജി ഒരു വൻ വിജയം നേടി. ഇന്ന് നടന്ന എവേ മത്സരത്തിൽ സ്റ്റ്രാസ്ബർഗിനെ ആയിരുന്നു പി എസ് ജി നേരിട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. തുടക്കം മുതൽ ആക്രമിച്ചു കളിച്ച പി എസ് ജി 16ആം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. എമ്പപ്പെ ആയിരുന്നു സ്കോറർ.

27ആം മിനുട്ടിൽ സരാബിയയിലൂടെ രണ്ടാം ഗോളും വന്നു. 45ആം മിനുട്ടിൽ എമ്പപ്പെയുടെ അസിസ്റ്റിൽ നിന്ന് കീൻ വക മൂന്നാം ഗോളും വന്നു. 79ആം മിനുട്ടിൽ പരാദെസ് ആയിരുന്നു നാലാം ഗോൾ നേടിയത്. സഹി സ്റ്റ്രാസ്ബർഗിന്റെ ആശ്വാസ ഗോൾ നേടി. ഈ വിജയത്തോടെ 66 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് പി എസ് ജി. 69 പോയിന്റുമായി ലിലെ ഒന്നാമതും നിൽക്കുന്നു. ഇനി ലീഗിൽ ആറു മത്സരങ്ങൾ മാത്രമാണ് ഇരു ടീമുകൾക്കും ബാക്കി

Advertisement