ഇക്കാർഡി അടക്കം മൂന്ന് പി എസ് ജി താരങ്ങൾക്ക് കൂടെ കോവിഡ്

- Advertisement -

ഫ്രഞ്ച് ക്ലബായ പി എസ് ജിയിലെ മൂന്ന് താരങ്ങൾക്ക് കൂടെ കൊറോണ സ്ഥിരീകരിച്ചു. സ്ട്രൈക്കർ ഇക്കാർഡി, ഡിഫൻഡർ മാർക്കിനസ്, ഗോൾകീപ്പർ കെയ്ലർ നവസ് എന്നിവർക്കാണ് പുതുതായി കൊറോണ പോസിറ്റീവായത്. ഇതോടെ പി എസ് ജിയിലെ ആറു താരങ്ങൾക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ നെയ്മർ, ഡിമറിയ, പെരെദസ് എന്നിവരും കൊറോണ പോസിറ്റീവ് ആയിരുന്നു.

അവധി ആഘോഷിക്കാൻ പോയ യാത്രയിൽ നിന്നാണ് എല്ലാവരും കൊറോണ ബാധിതരായത്. എല്ലാ താരങ്ങളുടെയും ആരോഗ്യ നില തൃപ്തികരമാണ് എന്ന് ക്ലബ് അറിയിച്ചു. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്. താരങ്ങളുടെ പേരുവിവരങ്ങൾ വ്യക്തമാക്കാൻ ക്ലബ് തയ്യാറായില്ല.

സെപ്റ്റംബർ 10ന് ലീഗ വണിലെ ആദ്യ മത്സരം കളിക്കേണ്ട ടീമാണ് പി എസ് ജി. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചത് കൊണ്ട് ഫ്രാൻസിൽ പി എസ് ജിക്ക് രണ്ടാഴ്ച കൂടുതൽ വിശ്രമം അനുവദിച്ചു കൊടുത്തിരുന്നു. പി എസ് ജിയുടെ ആദ്യ മത്സരം മാറ്റി വെക്കാൻ ആണ് സാധ്യത.

Advertisement