ചുവപ്പ് കാർഡ് വിനയായി, മെൻഡോസയുടെ ടീം പി എസ് ജിയോട് തോറ്റു

ഐ എസ് എല്ലിൽ ചെന്നൈയിനായി തകർപ്പൻ പ്രകടനം നടത്തിയിരുന്നു മെൻഡോസയുടെ ടീമായ അമിയെൻസും പി എസ് ജിയും തമ്മിൽ നടന്ന ഫ്രഞ്ച് ലീഗിലെ പോരാട്ടം പി എസ് ജി ജയിച്ചു. അമിയെൻസിന്റെ ഹോമിൽ നടന്ന പോരാട്ടത്തിൽ ചുവപ്പ് കാർഡാണ് ഹോം ടീമിന് വിനയായത്. കളിയുടെ അവസാന അര മണിക്കൂറിന് മുകളിൽ 10 പേരുമായി കളിച്ച അമിയെൻസ് എതിരില്ലാത്ത മൂന്ന് ഗോളിന്റെ പരാജയം ഏറ്റുവാങ്ങി.

പി എസ് ജിക്കൈ കവാനി, എമ്പപ്പെ, മാർകിനസ് എന്നിവർ ഗോൾ നേടി. അമിയെൻസ് 10 പേരായി ചുരുങ്ങുന്നത് വരെ ഒരു ഗോൾ ലീഡ് മാത്രമെ പി എസ് ജിക്ക് ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ മെൻഡോസ 85 മിനുട്ടോളം കളിച്ചു. എന്നാൽ പി എസ് ജി ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ അദ്ദേഹത്തിനായില്ല.