പി എസ് ജി പരിശീലകൻ പോചടീനോ കൊറോണ പോസിറ്റീവ്

20210114 062334
- Advertisement -

ഫ്രഞ്ച് ക്ലബായ പി എസ് ജിയുടെ പരിശീലകൻ പോചടീനോ കൊറോണ പോസിറ്റീവ് ആയി. ക്ലബ് ആണ് പോചടീനോ കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. പോചടീനോ ഐസൊലേഷനിൽ പോയിരിക്കുകയാണ്. അടുത്ത മത്സരത്തിൽ പോചടീനോയുടെ സഹ പരിശീലകർ ആയ ജീസസ് പെരെസും മിഗ്വയ് ഡി അഗസ്റ്റിനോയും ആകും പി എസ് ജിയുടെ ചുമതല ഏറ്റെടുക്കുക. കഴിഞ്ഞ മത്സരത്തിൽ പി എസ് ജിയെ ചാമ്പ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ചതിനു പിന്നാലെയാണ് പോചടീനോ കൊറോണ പോസിറ്റീവ് ആയത്‌‌. കഴിഞ്ഞ ആഴ്ച മൂന്ന് പി എസ് ജി താരങ്ങൾ കൊറോണ പോസിറ്റീവ് ആയിരുന്നു‌

Advertisement