നാടകീയം! ഇരുട്ടടിയേറ്റു ലീഡ്സ്! മാഴ്സെ താരം നീസിലേക്ക്

മാഴ്സെ താരം ബാമ്പ ഡിയങ് നീസിലേക്ക്. നേരത്തെ താരമായും മാഴ്സെയും ആയി കരാറിൽ എത്തിയ ലീഡ്സ് യുണൈറ്റഡിനു വലിയ ഞെട്ടൽ സമ്മാനിച്ചാണ് താരത്തിന്റെ കൂട്ടുമാറ്റം. ലീഡ്സിൽ ചേരാൻ ഇംഗ്ലണ്ടിലേക്ക് വരാൻ എയർപോർട്ടിൽ എത്തിയ ശേഷമാണ് താരം നീസിലേക്ക് ചേരാൻ തീരുമാനം എടുത്തത്.

തുടർന്ന് നീസിന്റെ ആയി ചർച്ച നടത്തിയ താരത്തിന്റെ ഏജന്റ് താരത്തിന്റെ നീസിലേക്കുള്ള നീക്കത്തിന് വഴി ഒരുക്കുക ആയിരുന്നു. തങ്ങളും ആയി കരാറിൽ എത്തിയ ശേഷം താരത്തിന്റെ ഈ തീരുമാനം ലീഡ്സ് യുണൈറ്റഡിനെ രോഷകുലരാക്കി. തുടർന്ന് ലീഡ്സ് താരത്തിനായുള്ള ശ്രമം അവസാനിപ്പിച്ചു. ഇനി ഡെഡ്ലൈൻ അവസാനിക്കും മുമ്പ് ഏതെങ്കിലും താരത്തിനെ ലീഡ്സ് സ്വന്തമാക്കാൻ സാധ്യത കുറവ് ആണ്.

ഗോളുകൾ ഒരുക്കി മെസ്സിയുടെ ബൂട്ട്, ലക്ഷ്യത്തിൽ എത്തിച്ച് നെയ്മറും എമ്പപ്പെയും

ഒരു മത്സരത്തിന്റെ ഇടവേളക്ക് ശേഷം പി എസ് ജി വിജയ വഴിയിൽ എത്തി. ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ടൗലൂസിനെ നേരിട്ട പി എസ് ജി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിൽ പി എസ് ജി മൊണാക്കോയോട് സമനില വഴങ്ങിയിരുന്നു.

ഇന്ന് മത്സരത്തിലെ രണ്ടു ഗോളുകൾ മെസ്സിയാണ് ഒരുക്കിയത്. 37ആം മിനുട്ടിൽ ഒരു നല്ല നീക്കത്തിന് ഒടുവിൽ വന്ന പാസ് നെയ്മർ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഇതിനു ശേഷം രണ്ടാം പകുതിയിൽ എമ്പപ്പെയ്ക്കും മെസ്സി ഗോൾ ഒരുക്കി കൊടുത്തു. അമ്പതാം മിനുട്ടിൽ ഇടതു വിങ്ങിലൂടെ മുന്നേറി കൊണ്ടായിരുന്നു മെസ്സിയുടെ എമ്പക്കായുള്ള പാസ്‌.

കളിയുടെ അവസാന നിമിഷങ്ങളിൽ ബെർനാട് കൂടെ ഗോൾ നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായി പി എസ് ജി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.

പി.എസ്.ജി മധ്യനിര അതിശക്തമാകും! വലൻസിയയിൽ നിന്നു കാർലോസ് സോളറും ടീമിൽ എത്തുന്നു

സ്പാനിഷ് താരത്തിന്റെ വരവ് പി.എസ്.ജിക്ക് വലിയ കരുത്ത് പകരും

തങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം ആയ മധ്യനിര അതിശക്തമാക്കി പി.എസ്.ജി. ഇതിനകം തന്നെ റെനാറ്റ സാഞ്ചസിനെയും ഫാബിയൻ റൂയിസിനെയും വിടിഞ്ഞ എന്നിവരെ ടീമിൽ എത്തിച്ച പാരീസ് ഇത്തവണ വലൻസിയയുടെ സ്പാനിഷ് മധ്യനിര താരം കാർലോസ് സോളറെയും ടീമിൽ എത്തിക്കും.

ഏതാണ്ട് 18 മില്യൺ യൂറോക്ക് ആണ് സ്പാനിഷ് ടീമിന്റെ പ്രധാന ശക്തിയായ താരത്തെ പി.എസ്.ജി ടീമിൽ എത്തിക്കാൻ ഒരുങ്ങുന്നത്. 5 കൊല്ലത്തെ കരാറിന് ആണ് താരം പാരീസിൽ എത്തുക. പി.എസ്.ജി മധ്യനിരയിലെ പ്രധാന താരമായി തിളങ്ങാൻ സോളറിന് ആവും എന്നാണ് പാരീസ് പ്രതീക്ഷ. കഴിഞ്ഞ മത്സരവും കളിച്ച താരത്തെ നഷ്ടമാവുന്നത് ലാ ലീഗ ടീമിന് വലിയ ക്ഷീണം ആവും.

പി എസ് ജിയുടെ സൂപ്പർ താര നിര മൊണാക്കോയുടെ മുന്നിൽ വിറച്ചു

അവസാന നാലു മത്സരങ്ങളിൽ നിന്നായി 21 ഗോളുകൾ അടിച്ച പി എസ് ജി നിന്ന് പക്ഷെ മൊണാക്കോയുടെ മുന്നിൽ പതറി.1-1ന്റെ സമനില ആണ് പി എസ് ജി വഴങ്ങിയത്. ഇന്ന് പി എസ് ജി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആദ്യ ഗോൾ വന്നത് മോണാക്കോയുടെ ഭാഗത്ത് നിന്നായിരുന്നു. ഇരുപതാം മിനുട്ടിൽ വൊളാണ്ടിന്റെ ഗോൾ പി എസ് ജിയെ അവരുടെ സ്വന്തം ഗ്രൗണ്ടിൽ പിന്നിലാക്കി‌. ഈ ഗോളിന് മറുപടി പറയാൻ പി എസ് ജി ഏറെ പ്രയാസപ്പെട്ടു.

എഴുപതാം മിനുട്ടിൽ ഒരു പെനാൾട്ടി വേണ്ടി വന്നു പി എസ് ജിക്ക് സമനില കണ്ടെത്താൻ. നെയ്മർ നേടിയ പെനാൾട്ടി നെയ്മർ തന്നെ വലയിൽ എത്തിച്ച് സ്കോർ 1-1 എന്നാക്കി. ഇതിനു ശേഷം വിജയ ഗോളിനായി ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഹകീമിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതാണ് വിജയ് ഗോളിലേക്ക് പി എസ് ജി ഏറ്റവും അടുത്ത് എത്തിയ നിമിഷം.

നാലു മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പി എസ് ജി തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത് ഉള്ളത്.

ലീഗ് വണ്ണിലും ഗോൾ നേടി അലക്സിസ് സാഞ്ചസ്, നീസിനെ വീഴ്ത്തി മാഴ്സെ

ഫ്രഞ്ച് ലീഗ് വണ്ണിൽ നീസിന് എതിരെ ഇരട്ട ഗോളുകളും ആയി തിളങ്ങി അലക്സിസ് സാഞ്ചസ്. ഗോൾ നേട്ടത്തോടെ ലാ ലീഗ, പ്രീമിയർ ലീഗ്, സീരി എ എന്നിവക്ക് പുറമെ ലീഗ് വണ്ണിലും ഗോൾ നേടുന്ന താരമായി ചിലിയൻ താരം മാറി. മാഴ്സെക്ക് ആയുള്ള തന്റെ രണ്ടാം മത്സരത്തിൽ കരുത്തരായ നീസിന് എതിരെ ഇരട്ടഗോളുകൾ ആണ് താരം കണ്ടത്തിയത്. മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ ജോനാഥൻ ക്ലോസിന്റെ പാസിൽ നിന്നു മുൻ ആഴ്‌സണൽ താരമായ സാഞ്ചസ് തന്റെ ആദ്യ ഗോൾ കണ്ടത്തി.

37 മത്തെ മിനിറ്റിൽ മുൻ ആഴ്‌സണൽ താരമായ മറ്റെയോ ഗന്റോസിയുടെ പാസിൽ നിന്നു ആഴ്‌സണലിൽ നിന്നു ലോണിൽ മാഴ്സെയിൽ കളിക്കുന്ന നുനോ ടവാരസ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. ലീഗിൽ പ്രതിരോധതാരത്തിന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്. 5 മിനിറ്റിനുള്ളിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ അലക്സിസ് സാഞ്ചസ് മാഴ്സെ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗിൽ നാലാം മത്സരത്തിൽ മാഴ്സെയുടെ മൂന്നാം ജയം ആണ് ഇത്.

ഔദ്യോഗിക പ്രഖ്യാപനം എത്തി ആഴ്‌സണലിന്റെ നിക്കോളാസ് പെപെ ലോണിൽ നീസിൽ ചേർന്നു | Latest

റെക്കോർഡ് തുകക്ക് ക്ലബിൽ എത്തിയ നിക്കോളാസ് പെപെയെ ഫ്രാൻസിലേക്ക് തന്നെ മടക്കി അയച്ചു ആഴ്‌സണൽ

റെക്കോർഡ് തുകക്ക് ആഴ്‌സണൽ ടീമിൽ എത്തിച്ച ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപെ ലോൺ അടിസ്‌ഥാനത്തിൽ ഫ്രഞ്ച് ലീഗ് വൺ ക്ലബ് ആയ നീസിൽ ചേർന്നു. ഈ സീസൺ അവസാനം വരെ പെപെ നീസിൽ കളിക്കും. എന്നാൽ താരത്തെ സ്ഥിരകരാറിൽ അടുത്ത സീസണിൽ സ്വന്തമാക്കാനുള്ള വ്യവസ്ഥ ലോൺ കരാറിൽ ഇല്ല.

തന്റെ ശമ്പളത്തിൽ വലിയ ശതമാനം നീസിൽ ചേരാൻ ആയി താരം കുറച്ചിരുന്നു. താരത്തിന്റെ ശമ്പളത്തിന്റെ പ്രധാന പങ്ക് നീസ് വഹിക്കുന്നത് ആഴ്‌സണലിനും സഹായകമാവും. ഫ്രഞ്ച് ക്ലബ് ലില്ലിയിൽ നിന്നു 2019 ൽ ക്ലബ് റെക്കോർഡ് തുകയായ 72 മില്യൺ പൗണ്ടിന് ആഴ്‌സണലിൽ എത്തിയ താരത്തിന് പക്ഷെ ഇംഗ്ലീഷ് ഫുട്‌ബോളിൽ തിളങ്ങാൻ ആയില്ല. എങ്കിലും ആഴ്‌സണലിന്റെ 2020 ലെ എഫ്.എ കപ്പ് നേട്ടത്തിൽ പെപെ നിർണായക പങ്ക് വഹിച്ചിരുന്നു.

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ, ഫ്രഞ്ച് ക്ലബിന് ആയി 47 വർഷത്തെ റെക്കോർഡ് തിരുത്തി ആഴ്‌സണൽ യുവതാരം | Report

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ കണ്ടത്തി ലോണിൽ ഫ്രഞ്ച് ക്ലബ് റെയ്മിസിൽ കളിക്കുന്ന ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗൺ.

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ കണ്ടത്തി ലോണിൽ ഫ്രഞ്ച് ക്ലബ് റെയ്മിസിൽ കളിക്കുന്ന ആഴ്‌സണൽ യുവതാരം ഫോളറിൻ ബലോഗൺ. ലീഗ് വണ്ണിൽ സ്ട്രാസ്ബർഗിന് എതിരെ റെയ്മിസിന് സമനില ഗോൾ നേടി നൽകിയത് ന്യൂയോർക്കിൽ ജനിച്ച യുവ സ്‌ട്രൈക്കറുടെ ഗോൾ ആയിരുന്നു. 1975 നു ശേഷം ഇത് ആദ്യമായാണ് ഒരു റെയ്മ്സ് താരം തുടർച്ചയായ മൂന്നു ലീഗ് വൺ മത്സരങ്ങളിൽ ഗോൾ നേടുന്നത്.

അരങ്ങേറ്റത്തിൽ മാഴ്സെക്ക് എതിരെ പകരക്കാരനായി ഗോൾ നേടിയ താരം കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടുകയും ഒരു പെനാൽട്ടി നേടി നൽകുകയും ചെയ്തിരുന്നു. ഇന്നത്തെ സമനിലയോടെ റെയ്മ്സ് ലീഗിലെ ആദ്യ പോയിന്റും സ്വന്തമാക്കി. ആഴ്‌സണൽ ഭാവിയിൽ വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന താരം ആണ് ബലോഗൺ. ഈ സീസണിൽ മികച്ച പ്രകടനം തുടർന്ന് ലോകകപ്പിനുള്ള അമേരിക്കൻ ടീമിൽ ഇടം നേടാൻ ആവും യുവതാരത്തിന്റെ ശ്രമം.

Story Highlight : Arsenal youngster Folarin Balogun break 47 year old Reims record in League 1.

മൂന്ന് മത്സരങ്ങൾ 17 ഗോളുകൾ, സൂപ്പർ താരങ്ങളുടെ മിവവിൽ പി എസ് ജിക്ക് സെവനപ്പ് ജയം

പി എസ് ജി ഈ സീസൺ അതി ഗംഭീരമായാണ് തുടങ്ങിയത്. ഒരു മത്സരത്തിൽ കൂടെ അവർ വലിയ സ്കോറിൽ ജയിച്ചിരിക്കുകയാണ്. ഇന്ന് ലില്ലയെ നേരിട്ട പി എസ് ജി ഏഴ് ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്. എമ്പപ്പെ ഇന്ന് ഹാട്രിക്ക് നേടിയപ്പോൾ നെയ്മർ രണ്ട് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി.

മത്സരം ആരംഭിച്ച് 8 സെക്കൻഡുകളിൽ തന്നെ പി എസ് ജി ഇന്ന് ലീഡ് എടുത്തു. കിക്കോഫിൽ നിന്ന് രണ്ട് പാസുകൾക്ക് ശേഷം മെസ്സിയുടെ ഒരു ലോങ് ബോൾ എമ്പപ്പെയിൽ എത്തുകയും താരം അനായാസം ലക്ഷ്യം കാണുകയും ആയിരുന്നു. ഫ്രഞ്ച് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയാർന്ന ഗോളായി ഇത് മാറി.

ഈ ഗോളിന് ശേഷവും പി എസ് ജി അറ്റാക്ക് തുടർന്നു. 27ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് വന്ന മെൻഡസ് നൽകിയ പാസിൽ നിന്ന് മെസ്സി പി എസ് ജിയുടെ രണ്ടാം ഗോൾ നേടി. 39ആം മിനുട്ടിൽ ഹകീമിയിലൂടെയായിരുന്നു മൂന്നാം ഗോൾ.ഈ ഗോൾ ഒരുക്കിയത് നെയ്മർ ആയിരുന്നു.

ആദ്യ പകുതി അവസാനിക്കും മുമ്പ് നെയ്മറും വല കണ്ടെത്തിയതോടെ പാരീസ് ടീം നാലു ഗോളുകൾക്ക് മുന്നിൽ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ നെയ്മർ വീണ്ടും ഗോൾ കണ്ടെത്തി. 66ആം മിനുട്ടിൽ എമ്പപ്പെയും രണ്ടാം ഗോൾ നേടി. ഇത് നെയ്മറിന്റെ അസിസ്റ്റ് ആയിരുന്നു. വീണ്ടും ഈ കൂട്ടുകെട്ടിൽ എമ്പപ്പെയുടെ ഗോൾ വന്നു. ഇതോടെ ജയം പൂർത്തിയായി. ഇതിനിടയിൽ ബാംബ ലില്ലെക്കായും ഒരു ഗോൾ നേടിയിരുന്നു.

ലീഗിൽ മൂന്നിൽ മൂന്ന് മത്സരങ്ങളും ജയിച്ച പി എസ് ജി മൂന്ന് മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ അടിച്ചു കഴിഞ്ഞു.

പി എസ് ജി താരങ്ങൾ ഇനി കൊക്കോ കോളയും ഐസ് ടീയും കുടിക്കരുത് | Report

പി എസ് ജിയിൽ മാറ്റങ്ങൾ

 

പി എസ് ജി ക്ലബ് തീർത്തും പ്രൊഫഷണൽ ആയി മാറുകയാണ്. അവരുടെ പുതിയ സൈനിംഗുകളും ക്ലബുമായി ബന്ധപ്പെട്ട മറ്റു രീതികളും മാറുകയാണ്. PSG ഇപ്പോൾ ഫസ്റ്റ് ടീമിനായി ഒരു പുതിയ മുഴുവൻ സമയ ന്യൂട്രീഷനെ നിയമിച്ചിരിക്കുകയാ‌ണ്. ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നത് അനുസരിച്ച് ന്യൂട്രീഷന്റെ ആദ്യം ചെയ്തത് പിഎസ്ജി താരങ്ങളുടെ ഭക്ഷണത്തിൽ നിന്ന് കൊക്കോകോളയും ഐസ് ടീയും നിരോധിക്കുക എന്നതാണ്.

ഫുട്ബോൾ താരങ്ങളുടെ ശരീരത്തിന് നല്ലത് അല്ലാത്ത രണ്ട് പാനീയങ്ങൾ ആയാണ് ഇവയെ കണക്കാക്കപ്പെടുന്നത്. എന്നിട്ടും പിഎസ് ജി ക്ലബിൽ ഇത് നിരോധിക്കാൻ ഇതുവരെ ആരും തയ്യാറായിരുന്നില്ല. ഈ തീരുമാനം ക്ലബിന്റെ താര‌ങ്ങളെ മെച്ചപ്പെടുത്തും എന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുടുന്നത്.

നേരത്തെ പിഎസ്ജി പരിശീലന കേന്ദ്രത്തിൽ ഓരോ ദിവസവും രണ്ട് നിർബന്ധിത മീറ്റിംഗുകൾ സ്ക്വാഡ് അംഗങ്ങൾ നടത്താനും തീരുമാനിച്ചിരുന്നു. മറ്റ് പല പ്രധാന യൂറോപ്യൻ ക്ലബ്ബുകളിലും നേരത്തെ തന്നെ പ്രാബല്യത്തിൽ ഉള്ള ഈ കാര്യങ്ങൾ പിഎസ് ജിയിൽ ഇപ്പോൾ മാത്രമാണ് വരുന്നത്.

Story Highlight: PSG BAN COCA COLA & ICE TEA DURING PLAYERS’ MEALTIMES

കസെമിറോ ആണ് സ്വപ്നം!! മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിന്റെ ഈ ലക്ഷ്യം എങ്കിലും നടക്കുമോ? | Casamero is Manchester United’s Dream | Report

ബ്ലാക്ബേണിന്റെ ചിലി താരത്തെ സ്വന്തമാക്കാൻ നീസ് രംഗത്ത്, ആഴ്‌സണലിന്റെ പെപെയെയും സ്വന്തമാക്കാൻ ശ്രമിക്കും എന്നു സൂചന

ഇംഗ്ലീഷ് ക്ലബ് ബ്ലാക്ബേണിന്റെ ചിലി താരം ആയ ബെൻ ബെരറ്റൻ ഡിയാസിന് ആയി ഫ്രഞ്ച് ലീഗ് ക്ലബ് ആയ ഒ.ജി.സി നീസ് രംഗത്ത്. നേരത്തെ എഡിസൺ കവാനിയെ സ്വന്തമാക്കാൻ നീസ് ശ്രമിച്ചു എങ്കിലും താരം ലാ ലീഗയിൽ പോവാൻ താൽപ്പര്യം പ്രകടിപ്പിക്കുക ആയിരുന്നു. നിലവിൽ ഡിയാസിന് ആയി നീസ് 10 മില്യൺ യൂറോ വാഗ്‌ദാനം ചെയ്തിട്ടുണ്ട്. നോട്ടിങ്ഹാം ഫോറസ്റ്റിൽ കരിയർ തുടങ്ങിയ ഇംഗ്ലണ്ട് അണ്ടർ 19,20 ടീമുകളിൽ കളിച്ച ഡിയാസ് പിന്നീട് ചിലിക്ക് ആയി കളിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഡിയാസ് ചിലിക്ക് ആയി 15 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ പരിക്കേറ്റു പുറത്ത് പോവുന്നതിനു മുമ്പ് 37 കളികളിൽ 22 ഗോളുകൾ ആണ് ചാമ്പ്യൻഷിപ്പിൽ ഡിയാസ് നേടിയത്. നേരത്തെ താരത്തിന് ആയി എവർട്ടൺ, ലീഡ്സ് ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. നിലവിൽ മികച്ച താരങ്ങളെ ടീമിൽ എത്തിച്ച നീസ് അതേസമയം ആഴ്‌സണലിൽ പരാജയപ്പെട്ട ഐവറി കോസ്റ്റ് താരം നിക്കോളാസ് പെപെയെ ലോണിൽ ടീമിൽ എത്തിക്കാൻ ശ്രമിക്കും എന്നും വാർത്തകൾ ഉണ്ട്. താരത്തെ ഒഴിവാക്കാൻ ആഴ്‌സണൽ ശ്രകിക്കുമ്പോൾ ഫ്രാൻസിലേക്ക് പോവാൻ പെപെക്കും താൽപ്പര്യം ഉണ്ടെന്നാണ് സൂചന.

Story Highlight : French League 1 club OGC Nice trying to sign Blackburn’s Chile player and Arsenal’s Pepe.

പി എസ് ജി അണിയറയിൽ എമ്പപ്പെ നെയ്മർ പോര് | Mbappe

Mbappe vs Neymar; പി എസ് ജിയുടെ കഴിഞ്ഞ ദിവസം നടന്ന മോണ്ട്പിയെയുനായുള്ള മത്സരത്തിനിടയിൽ നെയ്മറും എമ്പപ്പെയും തമ്മിൽ ഒരു പെനാൾട്ടിക്ക് വേണ്ടി സംസാരം ഉണ്ടായിരുന്നു. ആദ്യം ലഭിച്ച പെനാൾട്ടി എമ്പപ്പെ നഷ്ടപ്പെടുത്തിയതിനാൽ രണ്ടാമത് പെനാൾട്ടി ലഭിച്ചപ്പോൾ നെയ്മർ പന്ത് എടുത്തു. എമ്പപ്പെ നെയ്മറിനോട് താൻ പെനാൾട്ടി അടിക്കാം എന്ന് പറഞ്ഞു സംസാരിച്ചു എങ്കിലും നെയ്മർ പന്ത് കൊണ്ടുക്കാൻ തയ്യാറായിരുന്നില്ല. പെനാൾട്ടി എടുത്ത നെയ്മർ ഗോൾ നേടുകയും ചെയ്തു.

ഈ പെനാൾട്ടിയെ ചൊല്ലി ഡ്രസിംഗ് റൂമിൽ എമ്പപ്പെയും നെയ്മറും തമ്മിൽ തർക്കമുണ്ടായതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഒരു പെനാൾട്ടി മാത്രമല്ല പി എസ് ജിയിലെ പ്രശ്നം. ഇന്നലെ മത്സര ശേഷം എമ്പപ്പെയെ കുറ്റം പറഞ്ഞ് നെയ്മറിന്റെ ആരാധകർ ഇട്ട ട്വീറ്റുകൾ നെയ്മർ ലൈക് ചെയ്തിരുന്നു. എമ്പപ്പെ പി എസ് ജി തന്റെ ക്ലബ് ആണെന്ന് കരുതുകയാണെന്ന് ആയിരുന്നു ഈ ട്വീറ്റുകളുടെ ഉള്ളടക്കം‌.

പി എസ് ജി എമ്പപ്പെയ്ക്ക് പുതിയ കരാർ നൽകിയപ്പോൾ താരത്തിന് ക്ലബ് എടുക്കുന്ന തീരുമാനങ്ങളിൽ സ്വാധീനം ഉണ്ടാകും എന്ന് ക്ലബ് ഉറപ്പ് കൊടുത്തിരുന്നു‌‌‌. ഇത് കൊണ്ട് തന്നെ എമ്പപ്പെ മറ്റു താരങ്ങളെക്കാൾ താൻ വലുതാണെന്ന് കരുതുന്നു‌‌. ഈ സമീപനമാണ് പി എസ് ജി ഡ്രസിങ് റൂമിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്‌.

പി എസ് ജിയോട് എമ്പപ്പെ നെയ്മറിനെ വിൽക്കാൻ ആവശ്യപ്പെട്ടിരുന്നു‌ എന്ന് നെയ്മർ കണ്ടെത്തിയത് ആണ് നെയ്മറും എമ്പപ്പെയും തമ്മിലുള്ള പ്രശ്നത്തിന് കാരണം. സൂപ്പർ താരങ്ങൾ തമ്മിലുള്ള പ്രശ്നം പി എസ് ജി ക്ലബിനു തന്നെ പ്രശ്നമായി മാറുക ആണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ പറയുന്നു.

Story Highlight: Neymar and Mbappe, PSG have
a new problem

മാർവലിനെ ഓർമ്മിപ്പിച്ചു മാഴ്‌സയുടെ കിടിലം അലക്സിസ് സാഞ്ചസ് പ്രഖ്യാപനം

മാർവൽ സ്റ്റുഡിയോയെ ഓർമ്മിപ്പിക്കുന്ന വീഡിയോയും ആയി അലക്സിസ് സാഞ്ചസിനെ പ്രഖ്യാപിച്ചു ഫ്രഞ്ച് ക്ലബ് മാഴ്സെ. ഇന്റർ മിലാനും ആയുള്ള കരാർ അവസാനിപ്പിച്ചു ആണ് ചിലി താരം സാഞ്ചസ് മാഴ്സെയിൽ എത്തിയത്. മുൻ ആഴ്‌സണൽ, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ താരമായ സാഞ്ചസ് മാഴ്സെയിൽ 70 നമ്പർ ജേഴ്‌സി ആണ് അണിയുക. സാഞ്ചസിന്റെ മാഴ്സെ പ്രഖ്യാപനം താഴെ കാണാം.

Story highlight : Marseille announce Alexis Sanchez in style reminds of Marvel films.

Exit mobile version