അവസാന നിമിഷ ഗോളിൽ നീസിന് ജയം

- Advertisement -

ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ നീസിന് ജയം. റെന്നൈസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നീസ് ഇന്ന് പരാജയപ്പെത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന റെന്നസ് അവസാന 13 മിനുട്ടിൽ കളി കൈവിടുകയായിരുന്നു. 77ആം മിനുട്ടിൽ സെയിന്റ് മാക്സിമിനിലൂടെ സമനില നേടിയ നീസ് 89ആം മിനുട്ടിൽ ലീസ് മിലോവിലൂടെ വിജയ ഗോളും നേടി.

ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയും റെന്നെസ് നഷ്ടപ്പെടുത്തിയിരുന്നു. അല്ലായിരുന്നു എങ്കിൽ നീസിന്റെ ഹോമിൽ നിന്ന് പോയന്റുമായി റെന്നെസിന് മടങ്ങാൻ കഴിഞ്ഞേനെ. പാട്രിക്ക് വിയേര പരിശീലകനായ നീസിന് ഇപ്പോഴും 5 മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റെ ഉള്ളൂ.

Advertisement