നെയ്മറിന് സാരമായ പരിക്ക്, ദീർഘകാലം കളത്തിനു പുറത്താകും

20211128 194507

പി എസ് ജിയുടെ ഇന്നത്തെ സെന്റ് എറ്റിയന് എതിരായ വിജയത്തിലെ സന്തോഷം നെയ്മറിന്റെ പരിക്കിൽ ഇല്ലാതായി. ഇന്ന് മത്സരത്തിൽ 88ആം മിനുട്ടിലാണ് ബ്രസീലിയൻ താരത്തിന് പരിക്കേറ്റത്. പിറകിൽ നിന്നുള്ള ഒരു ടാക്കിളിൽ നെയ്മറിന്റെ ഫീറ്റിന് ആണ് പറ്റിക്കേറ്റത്. റീപ്ലേകളിൽ പരിക്ക് സാരമുള്ളതാണ് എന്ന് വ്യക്തമായി. താരത്തിനെ ഉടൻ തന്നെ കളത്തിൽ നിന്ന് മാറ്റി. കണ്ണീരോടെയാണ് നെയ്മർ കളം വിട്ടത്. കൂടുതൽ സ്കാനുകൾക്ക് ശേഷം മാത്രമെ പരിക്ക് എത്ര സീരിയസ് ആണെന്ന് പറയാൻ ആകു എന്ന് ക്ലബ് അറിയിച്ചു. താരം മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് പ്രാഥമിക നിഗമനം.

Previous articleകൊടും മഞ്ഞ്, ബേർൺലി സ്പർസ് മത്സരം മാറ്റിവെച്ചു
Next articleഹാട്രിക് അസിസ്റ്റുകളുമായി മെസ്സി, തിരിച്ചു വന്നു ജയം കണ്ടു പി.എസ്.ജി