
നെയ്മറിന് പി എസ് ജിയിലും പത്താം നമ്പർ ജേഴ്സി. പി എസ് ജിയുടെ ഹാവിയർ പാസ്റ്റോറേ ആണ് തന്റെ ജേഴ്സി നമ്പർ ആയ 10 ആം നമ്പർ ബ്രസീലിയൻ താരത്തിന്നൽകാമെന്ന് പറഞ്ഞത്. നെയ്മറിന്റെ പി എസ് ജിയിലേക്കുള്ള ട്രാൻസ്ഫർ അടുത്ത ദിവസങ്ങളിൽ തന്നെ പി എസ് ജി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.അർജന്റീനയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ പാസ്റ്റോറേ 2011ൽ ആണ് പലേർമോയിൽ നിന്നും പി എസ് ജിയിലേക്കെത്തിയത്. പലേർമോയിൽ താൻ ഉപയോഗിച്ചിരുന്ന 27 നമ്പർ ജേഴ്സിയിലേക്ക് പാസ്റ്റോറേ മടങ്ങുമെന്നാണു കരുതപ്പെടുന്നത്. ക്യാമ്പ് നൗവിൽ നിന്നും പ്രിൻസസ് പാർക്കിലേക്ക് മാറുന്ന സൂപ്പർതാരം നെയ്മർക്ക് സന്തോഷ വാർത്തയാണിത്.
നെയ്മറിന്റെ ട്രാൻസ്ഫർ എത്രയും വേഗം നടത്തി ലീഗ് 1ലെ ആദ്യ മത്സരത്തിൽ തന്നെ താരത്തെ ഇറക്കാനാണ് പി എസ് ജിയുടെ ശ്രമം . അങ്ങനെയാണെങ്കിൽ ശനിയാഴ്ച്ച അമീൻസ് എസ്സിയുമായുള്ള മൽസരമായിരിക്കും നെയ്മറുടെ അരങ്ങേറ്റ മത്സരം.
ബ്രസീലിനു വേണ്ടി കളിക്കുമ്പോൾ താരം 10ആം നമ്പർ ജേഴ്സിയാണ് അണിഞ്ഞിരുന്നത്. പി എസ് ജിക്ക് വേണ്ടി ഫുട്ബോൾ ഇതിഹാസങ്ങളായ ബെക്കാമും റൊണാൾഡീഞ്ഞോയും 10ആം നമ്പർ ഉപയോഗിച്ചിരുന്നു. ബാഴ്സിലോണയിൽ നെയ്മർ ഉപയോഗിച്ച 11ആം നമ്പർ പി എസ് ജിയിൽ ഡി മരിയ ആണ് ഉപയോഗിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial