രണ്ട്‌ ഗോളും രണ്ട് അസിസ്റ്റും നേടി നെയ്മർ, റെനീസിനെ തല്ലി തകർത്ത് പി.എസ്.ജി

- Advertisement -

റെനീസിനെ 4-1 ന് തോൽപ്പിച്ച് പി.എസ്.ജി ഫ്രഞ്ച് ലീഗിൽ വിജയകുതിപ്പ് തുടരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന നെയ്മർ കളം നിറഞ്ഞു കളിച്ചപ്പോൾ പി.എസ്.ജി ഏകപക്ഷീയമായി മത്സരം ജയിക്കുകയായിരുന്നു. മത്സരത്തിൽ രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി നെയ്മർ  കളം നിറഞ്ഞ് കളിച്ചപ്പോൾ എംബപ്പേയും കവാനിയും മറ്റുഗോളുകൾ നേടി.

കളി തുടങ്ങി നാലാം മിനുറ്റിൽ തന്നെ പി.എസ്.ജി നെയ്മറിന്റെ ഗോളിലൂടെ മുൻപിലെത്തി നയം വ്യക്തമാക്കി. തുടർന്നാണ് നെയ്മറിന്റെ അസ്സിസ്റ്റിൽ എംബപ്പേ പി.എസ്.ജിക്ക് രണ്ടാമത്തെ ഗോൾ നേടിക്കൊടുത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫിർമിൽ മുബെലെ  റെനീസിന് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ച് വരാൻ അത് മതിയാകുമായിരുന്നില്ല.

തുടർന്നാണ് കാവനിയിലൂടെ പി.എസ്.ജി മൂന്നാമത്തെ ഗോൾ നേടിയത്. നെയ്മർ നൽകിയ മനോഹരമായ പാസ് ഗോളാക്കിയാണ് കവാനി ഗോൾ നേടിയത്. ശേഷം നെയ്മർ തന്റെ രണ്ടാമത്തെ ഗോൾ നേടി പി.എസ്.ജിയുടെ ഗോൾ നാലാക്കി ഉയർത്തിയത്.

കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെ പി.എസ്.ജിയുടെ പ്രെസ്നേൽ കിംപെംബെക്ക്  ചുവപ്പ് കാർഡ് കിട്ടിയെങ്കിലും തുടർന്ന് ലഭിച്ച പെനാൽറ്റി ഗോളാക്കാൻ വഹ്ബി ഖസ്‌റി ക്കയില്ല. താരത്തിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ പി.എസ്.ജിക്ക് രണ്ടാം സ്ഥാനത്തുള്ള  മൊണാക്കോയെക്കാൾ 9 പോയിന്റിന്റെ ലീഡ് ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement