ഇരട്ട ഗോളുകളുമായി നെയ്മർ‍, ഗോൾമഴയിൽ ആറാടി പിഎസ്ജി

Neymar Cropped Neymar Cropped Ezapn6kdjv8e1xvmej9wu8i37
- Advertisement -

ലീഗ് വണ്ണിൽ ഇരട്ട ഗോളുകളുമായി നെയ്മർ തിളങ്ങിയപ്പോൾ പിഎസ്ജിക്ക് വമ്പൻ ജയം. എതിരാളികളായ ആങ്കേഴ്സ് എസ്സിഒയെ ആണ് ഒന്നിതിരെ ആറ് ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം. ഇരട്ട ഗോളുകൾ നെയ്മർ നേടിയപ്പോൾ ഫ്ലോറെൻസി‍, ഡ്രാക്സ്ലർ,ഗ്വെയെ, എംബപ്പെ എന്നിവരാണ് പിഎസ്ജിയുടെ മറ്റു ഗോളുകൾ നേടിയത്‌. ഇസ്മായിൽ ട്രാവോറാണ് അങ്കേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.

സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ നെയ്മർ മികച്ച ഫോമിലായിരുന്നു ഇന്ന്. പാർക്ക് ഡെ പ്രിൻസസിൽ ടൂഹലിന്റെ പിഎസ്ജി ഗോൾ മഴ പെയ്യിച്ചപ്പോൾ ചുക്കാൻ പിടിച്ചത് നെയ്മർ തന്നെ. നെയ്മർ – എംബപ്പെ സഖ്യം തന്നെയാണ് പിഎസ്ജിയുടെ ചാലക ശക്തിയെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ പ്രകടനം. നെയ്മറിന്റെ ഗോളിന് വഴിയൊരുക്കിയതും എംബപ്പെയാണ്. തകർച്ചയോടെ സീസൺ ആരംഭിച്ച പിഎസ്ജിക്ക് ഈ ജയം ആശ്വാസമാണ്.

Advertisement