കവാനിയുടെ റെക്കോർഡ്,നെയ്മറിന്റെ ഇരട്ടഗോൾ, പിഎസ്ജിക്ക് വീണ്ടും ജയം

- Advertisement -

നെയ്‍മറിന്റെ ഇരട്ട ഗോളിന്റെ പിൻബലത്തിൽ ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വീണ്ടും ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് പിഎസ്ജി മോണ്ട്പെല്ലിയെറിനെ പരാജയപ്പെടുത്തിയത്. പിഎസ്ജിക്ക് വേണ്ടി നെയ്മറിനോടൊപ്പം എഡിസൺ കവാനിയും എയ്ഞ്ചൽ ഡി മരിയയും ഗോളടിച്ചു. ഇന്നത്തെ ഗോളോടുകൂടി പിഎസ്ജിക്ക് വേണ്ടി ഏറ്റവുമധികം ഗോളുനെടുന്ന താരമെന്ന ബഹുമതി കവാനി സ്വന്തമാക്കി. 156 ഗോളുകൾ എന്ന സ്ലാതൻ ഇബ്രാഹിമോവിച്ചിന്റെ റെക്കോർഡാണ് കവാനിക്ക് മുന്നിൽ പഴങ്കഥയായത്.

68 ഗോളുകളുമായാണ് പിഎസ്ജിയുടെ മില്യണുകളുടെ അക്രമണനിര ഇപ്പോൾ കുതിക്കുന്നത്. പിഎസ്ജിയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ തകർന്നടിയനായിരുന്നു മോണ്ട്പെല്ലിയെറിന്റെ വിധി. ഗോളടിക്കാനും ഗോളടിപ്പിക്കാനും ഒരു പോലെ ശ്രദ്ധിക്കുന്ന നെയ്മർ യൂറോപ്പിലെ മറ്റു ഗോൾ വേട്ടക്കാരെ പിന്നിലാക്കി 11 അസിസ്റ്റിനോടൊപ്പം 17 ഗോളുകളാണ് നേടിയത്. 11 ആം മിനുട്ടിൽ ആണ് കഴിഞ്ഞ മത്സരത്തിൽ നേടാനാകാതിരുന്ന റെക്കോർഡ് നേട്ടം കവാനി സ്വന്തമാക്കിയത്. പിന്നീട്  ആദ്യപകുതിക്ക് മുൻപേ നെയ്മർ തന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ ഡി മരിയയും നെയ്മറും ഓരോ ഗോൾ വീതം നേടി മോണ്ട്പെല്ലിയെറിന്റെ പതനം പൂർത്തിയാക്കി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement