പകരക്കാരൻ ഇല്ലാതെ നെയ്മർ പാരീസ് വിടില്ല- ടുക്കൽ

പകരം ഒരു താരം വരാതെ നെയ്മറിനെ പി എസ് ജി വിടാൻ അനുവദിക്കില്ല എന്ന് പരിശീലകൻ തോമസ് ടൂഹൽ. ലീഗ് 1 ൽ റെന്നസിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൂഹൽടുക്കൽ. നെയ്മറിന്റെ അഭാവം ടീമിന്റെ പ്രകടനത്തിൽ ബാധിച്ചിട്ടുണ്ട് എന്നും ടുക്കൽ പറഞു.

” പകരക്കാരൻ ഇല്ലാതെ നെയ്മർ ക്ലബ്ബ് വിടില്ല, അത് സാധ്യമല്ല. നെയ്മർ തുടരുകയാണെങ്കിൽ ഞങ്ങൾക് ഏറെ സഹായകരമാകും” എന്നാണ് ടുക്കൽ പ്രതികരിച്ചത്. പക്ഷെ നെയ്മറിന്റെ നിലവിലെ സാഹചര്യം മാറിയിട്ടില്ല എന്നും  ടുക്കൽ സൂചിപ്പിച്ചു. മറ്റു കളിക്കാരുടെ അത്ര പരിശീലനത്തിൽ ഇതുവരെ പങ്കെടുക്കാത്ത നെയ്മറിനെ ടീമിൽ ഉൾപ്പെടുത്തുക അസാധ്യമാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു.

Previous articleഫുട്‌ബോൾ ഇല്ലാത്ത ലോകം സങ്കടകരം, അഭിമുഖത്തിൽ കരഞ്ഞു ജോസെ മൗറീന്യോ
Next articleആഷസ് പരമ്പരയാണ് ടെസ്റ്റ് ക്രിക്കറ്റിനെ നിലനിർത്തുന്നതെന്ന് സൗരവ് ഗാംഗുലി