നെയ്മർ അവസാനം പി എസ് ജി സ്ക്വാഡിൽ, നാളെ കളിക്കും

- Advertisement -

അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മർ വീണ്ടും പി എസ് ജിക്കായി കളിക്കും. നാളെ പി എസ് ജി ഫ്രഞ്ച് ലീഗിൽ സ്റ്റ്രാസ്ബൗർഗിനെ നേരിടുമ്പോൾ നെയ്മർ കളത്തിൽ ഉണ്ടാകുമെന്ന് പി എസ് ജി പരിശീലകനായ ടുക്കൽ വ്യക്തമാക്കി. പരിക്കു അതിനു ശേഷം ട്രാൻസ്ഫർ അഭ്യൂഹങ്ങളും കാരണം നെയ്മർ കുറേ കാലമായി പി എസ് ജിക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടില്ല. ബാഴ്സലോണയിലേക്ക് ട്രാൻസ്ഫർ നടക്കാത്തതോടെ ഈ സീസണിൽ പി എസ് ജിക്ക് വേണ്ടി തന്നെ കളിക്കേണ്ടി വരും എന്ന് വ്യക്തമായിരുന്നു.

പി എസ് ജിയുടെ ആദ്യ നാലു ലീഗ് മത്സരങ്ങളിലും നെയ്മറിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. എമ്പപ്പെ, കവാനി എന്നിവർ പരിക്കേറ്റ് പുറത്തായിരിക്കുന്ന സാഹചര്യത്തിൽ നെയ്മറിന്റെ വരവ് ടീമിന് വലിയ ഊർജ്ജം നൽകും. ഇക്കാർഡിയുടെ പി എസ് ജി അരങ്ങേറ്റവും നാളെ ഉണ്ടായേക്കും.

നെയ്മറിന് ആരാധകരിൽ നിന്ന് വലിയ എതിർപ്പ് തന്നെ നാളെ നേരിടേണ്ടി വന്നേക്കും. ഇതിനകം തന്നെ നെയ്മറിനെതിരായ ബാന്നറുകൾ പി എസ് ജി ആരാധകർ ഉയർത്തിയിരുന്നു. താരം ക്ലബ് വിടാൻ ശ്രമിച്ചത് പി എസ് ജി ആരാധകരെ ആകെ നിരാശയിലാക്കിയിരുന്നു.

Advertisement