നെയ്മറിന് ഉൾപ്പെടെ അഞ്ച് ചുവപ്പും 12 മഞ്ഞയും, പി എസ് ജിക്ക് രണ്ടാം മത്സരത്തിലും കണ്ണീർ!

- Advertisement -

ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി എസ് ജിക്ക് വീണ്ടും പരാജയം. ലീഗിലെ രണ്ടാം മത്സരത്തിലും പി എസ് ജി പരാജയപ്പെട്ടിരിക്കുകയാണ്‌. ഇന്ന് മാഴ്സയാണ് പി എസ് ജിയെ തോൽപ്പിച്ചത്. അതും പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ പി എസ് ജിയുടെ ആരാധകരുടെ മുന്നിൽ വെച്ച്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഴ്സയുടെ വിജയം. മത്സരത്തിൽ 31ആം മിനുട്ടിലായിരുന്നു തൗവിനിലൂടെ മാഴ്സെ ഗോൾ നേടിയത്. പയെറ്റ് ആയിരുന്നു ഗോൾ ഒരുക്കിയത്.

കൊറോണ മാറി എത്തിയ നെയ്മറും ഡി മറിയയും ഒക്കെ കളത്തിൽ ഇറങ്ങിയിരുന്നു എങ്കിലും അതുകൊണ്ടൊന്നും ഗുണമുണ്ടായില്ല‌. മത്സരം തുടക്കം മുതൽ കയ്യാങ്കളി ആയാണ് മുന്നേറിയത്. 12 മഞ്ഞ കാർഡുകളാണ് മത്സരത്തിൽ പിറന്നത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കളിക്കാർ നിയന്ത്രണം വിട്ടതോടെ റഫറിക്ക് അഞ്ച് ചുവപ്പ് കാർഡുകൾ പുറത്ത് എടുക്കേണ്ടി വന്നത്‌.

പിഎസ് ജിയുടെ കുർസാവ, നെയ്മർ, പരെദസ് എന്നിവർക്കും മാഴ്സെയുടെ അമാവി, ബെനെഡെട്ടോ എന്നിവരും ചുവപ്പ് കണ്ടു. കഴിഞ്ഞ മത്സരത്തിൽ പി എസ് ജി ലെൻസിനോടും പരാജയപ്പെട്ടിരുന്നു.

Advertisement