പണമല്ല, എന്റെ സന്തോഷമാണ് ഞാൻ നോക്കിയത് : നെയ്മാർ

- Advertisement -

പണം കണ്ടല്ല തന്റെ സന്തോഷം നോക്കിയാണ് ബാഴ്‌സിലോണയിൽ നിന്ന് പി എസ് ജിയിൽ ചേരാൻ തീരുമാനിച്ചതെന്ന് നെയ്മർ.  പി എസ് ജി യിൽ ചേർന്നതിന് ശേഷം നടത്തിയ ആദ്യ പത്ര സമ്മേളനത്തിലാണ് താരം തന്റെ മനസ് തുറന്നത്.  താൻ പണത്തിനു വേണ്ടിയാണ് ബാഴ്‌സിലോണ വിട്ടതെന്ന് കേൾക്കുമ്പോൾ സങ്കടം തോന്നുന്നുവെന്നും താരം കൂട്ടി ചേർത്തു.

ഒരു പുതിയ വെല്ലുവിളി തനിക്ക് ആവശ്യമുണ്ടായിരുന്നു, അതാണ് തന്നെ പി എസ് ജിയിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് നെയ്മർ പറഞ്ഞു.  “എന്റെ ഹൃദയം എന്നോട് പറഞ്ഞു, ഇതാണ് പി എസ് ജിയിൽ ചേരാനുള്ള സമയം” നെയ്മർ പറഞ്ഞു.  ബാഴ്‌സിലോണ വിടാനുള്ള സമയം ഇതായിരുന്നു എന്നും നെയ്മർ പറഞ്ഞു.

നാളെ തന്നെ കളിയ്ക്കാൻ പറ്റുമെങ്കിൽ താൻ അതിനു തയ്യാറാണെന്നും പി എസ് ജിയുടെ 10ആം നമ്പർ ജേഴ്സി അണിയുന്നതിൽ അഭിമാനമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.  കോച്ച് പറയുന്ന ഏതു സ്ഥാനത്തും താൻ കളിയ്ക്കാൻ തയ്യാറാണെന്നും അറിയിച്ച നെയ്മർ തനിക്ക് 10ആം നമ്പർ നൽകിയ പാസ്റ്റോറേക്ക് നന്ദി പറയാനും  മറന്നില്ല.

പി എസ് ജിയിൽ തനിക്ക് ചരിത്രം സൃഷ്ടിക്കണമെന്നും  ലോകത്തിലെ മികച്ചൊരു ക്ലബ് ആവാനുള്ളതെല്ലാം പി എസ് ജിക്ക് ഉണ്ടെന്നും പറഞ്ഞാണ് താരം പത്ര സമ്മേളനം അവസാനിപ്പിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement