നെയ്മർ അടുത്തൊന്നും റയൽ മാഡ്രിഡിലേക്കില്ല : നെയ്മർ സീനിയർ

- Advertisement -

നെയ്മർ അടുത്തൊന്നും റയൽ മാഡ്രിഡിലേക്കില്ലെന്ന് നെയ്മറുടെ പിതാവും അദ്ദേഹത്തിന്റെ ഏജന്റുമായ നെയ്മർ സീനിയർ. പക്ഷെ വർഷങ്ങൾക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല എന്നും പിതാവ് കൂട്ടി ചേർത്തു.

“പി.എസ്.ജിയുമായി നെയ്മറിന് ദീർഘകാല കരാറുണ്ട്. നെയ്മർ പി.എസ്.ജിയിൽ വെറും 3 മാസം മാത്രമേ പൂർത്തിയാക്കിയിട്ട് ഉള്ളു. അത് കൊണ്ട് തന്നെ നെയ്മർ ടീം മാറുന്നു എന്ന ചോദ്യങ്ങൾക്ക് മറുപടി പറയുക അസാധ്യമാണ്” താരത്തിന്റെ പിതാവ് പറഞ്ഞു.

സെൽറ്റിക്കിനു എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫറിനെ പറ്റിയുള്ള പത്രക്കാരുടെ ചോദ്യത്തോടെ നെയ്മർ ക്ഷുഭിതനായി മറുപടി പറഞ്ഞിരുന്നു. അടുത്ത 8 വർഷത്തേക്ക് നെയ്മർ യൂറോപ്പിൽ തന്നെ കളിക്കുമെന്നും അതിനു ശേഷം ബ്രസീലിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് മടങ്ങുന്നതിനെ പറ്റി ആലോചിക്കുമെന്നും നെയ്മർ സീനിയർ പറഞ്ഞു.

പി.എസ്.ജിയിൽ എത്തിയത് മുതൽ കവാനിയുമായും കോച്ച് എമെറിയുമായും നെയ്മർ സ്വരച്ചേർച്ചയിലെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരം അതെല്ലാം നിഷേധിച്ചിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ പി.എസ്.ജിയിൽ എത്തിയ നെയ്മർ മികച്ച ഫോമിലാണ്. ലീഗ് 1 പോയിന്റ് നിലയിൽ 8 പോയിന്റിന്റെ വ്യത്യാസത്തിൽ പി.എസ്.ജി ഒന്നാം സ്ഥാനത്തെത്തിക്കുകയും ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം ശേഷിക്കെ നോക്ക് ഔട്ട് യോഗ്യത ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement