ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്! തകർപ്പൻ ഹെയർ സ്റ്റൈലുമായി നെയ്മർ!!

2019ലെ ആദ്യ മത്സരത്തിന് ഇന്നലെ നെയ്മർ ഇറങ്ങിയപ്പോൾ കണ്ടത് നെയ്മറിന്റെ തീർത്തും വ്യത്യസ്തമായ ഹെയർ സ്റ്റൈലായിരുന്നു. തന്റെ ഹെയർ സ്റ്റൈൽ ഇടക്കിടെ മാറ്റാറുള്ള നെയ്മർ ലോകകപ്പിന്റെ സമയത്ത് ചെയ്ത ഹെയർ സ്റ്റൈൽ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. ന്യൂഡിൽസ് ഹെയർ സ്റ്റൈൽ എന്നാണ് അന്ന് ഫുട്ബോൾ ഇതിഹാസം കാന്റോണ നെയ്മറിന്റെ ഹെയർ സ്റ്റൈലിനെ വിശേഷിപ്പിച്ചത്.

എന്നാൽ ഇത്തവണ നെയ്മറിന്റെ ഹെയർ സ്റ്റൈൽ അങ്ങനെ പരിഹസിക്കപ്പെടാൻ സാധ്യതയില്ല. ഇന്നലെ മുതൽ നെയ്മാർ ആരാധകർ ഈ ഹെയർ സ്റ്റൈൽ ഏറ്റെടുത്തിട്ടുണ്ട്. ഇന്നലെ നാന്റെസിനെതിരെ കളിച്ച നെയ്മർ ലഭിച്ച പെനാൾട്ടി എമ്പപ്പെയ്ക്ക് കൈമാറിയും ആരാധകരുടെ പ്രശംസ നേടി. നെയ്മറിന്റെ 50ആമത്തെ പി എസ് ജി മത്സരമായിരുന്നു ഇത്.

Previous articleറോബാർട്ടോ ബാറ്റിസ്റ്റക്ക് ദോഹ ഓപ്പൺ , ആൻഡേഴ്‌സണ് ടാറ്റ ഓപ്പൺ
Next articleവിലക്കപ്പെട്ട് ഓസീസ് താരങ്ങള്‍ ക്യാപ്റ്റന്മാരായ മത്സരത്തില്‍ വിക്ടോറിയന്‍സിന്റെ രക്ഷകനായി ഷാഹിദ് അഫ്രീദി