നെയ്മർ ഇല്ലാതെ ഇറങ്ങിയിട്ടും അഞ്ച് ഗോൾ ജയവുമായി പി എസ് ജി

- Advertisement -

പി എസ് ജിക്ക് ഈ സീസണിൽ ഫ്രാൻസിൽ എതിരാളികൾ ഇല്ല എന്ന് തന്നെ പറയാം. ഇന്ന് നെയ്മർ ഇല്ലാതെ അമിയൻസിനെതിരെ ഇറങ്ങിയ പി എസ് ജി ജയിച്ചത് എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു. പത്തിൽ പത്ത് വിജയം എന്ന റെക്കോർഡ് ഇടാനും ഇന്ന് പി എസ് ജിക്കായി. സീസണിൽ ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളും പി എസ് ജി വിജയിച്ചിട്ടുണ്ട്.

ഇന്ന് ഡിഫൻഡർ മാർക്കിനസ് ആണ് ഗോൾ വേട്ട തുടങ്ങിയത്. 12 ആം മിനുട്ടിൽ തന്നെ മാർകിനസ് ലീഡ് നേടിക്കൊടുത്തു. പിന്നീട് റാബിയോ, ഡ്രാക്സ്ലർ, എമ്പപ്പെ, ദിയാബി എന്നിവരെല്ലാം ഒഇ എസ് ജിക്കായി ഗോളുകൾ നേടി. എമ്പപ്പെ ഇന്നത്തെ ഗോളൊടെ ലിഗ വണിൽ ഈ സീസണിൽ 9 ഗോളുകളിൽ എത്തി. ഇന്നത്തെ ജയം പി എസ് ജിയെ 30 പോയന്റിലും എത്തിച്ചു. രണ്ടാം സ്ഥാനത്തുള്ള ലില്ലിയെക്കാൾ 11 പോയന്റ് മുന്നിലാണ് ഇതിനകം തന്നെ പി എസ് ജി.

Advertisement