പരിക്ക്, നെയ്മർ ഒരു മാസം പുറത്തിരിക്കും

പി എസ് ജി താരം നെയ്മർ ഒരു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ ആഴ്ച പരിക്കേറ്റ നെയ്മറിന് കൂടുതൽ പരിശോധനകൾ നടത്തി. ഒരു മാസത്തിൽ കൂടുതൽ വിശ്രമം വേണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇനി ജനുവരി അവസാനം മാത്രമെ നെയ്മർ കളത്തിൽ എത്താൻ സാധ്യതയുള്ളൂ‌. ഈ സീസണിൽ ഇതു രണ്ടാം തവണയാണ് നെയ്മർ പരിക്കേറ്റ് ഒരു മാസത്തോളം കളം വിട്ടു നിൽക്കേണ്ടി വരുന്നത്.

പി എസ് ജി എന്തായാലും താരത്തന് ഫിറ്റ്നെസ് വീണ്ടെടുക്കാൻ പരമാവധി സമയം നൽകും. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിനു മുമ്പ് നെയ്മർ തിരികെ എത്തിയാൽ മതി എന്നാണ് പി എസ് ജി കരുതുന്നത്. ഫെബ്രുവരിയിലാണ് പി എസ് ജി ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ നേരിടേണ്ടത്.

Exit mobile version