
കഴിഞ്ഞ ദിവസം മാഴ്സേയ്ക്കെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട നെയ്മറിന് ഒരു മത്സരത്തിൽ നിന്ന് വിലക്ക്. ചുവപ്പ് കാർഡിലേക്ക് നയിച്ച സംഭവ വികാസങ്ങൾ സീസൺ അവസാനിക്കുന്നതിന് മുൻപ് ആവർത്തിച്ചാൽ കൂടുതൽ വിലക്ക് നേരിടേണ്ടി വരുമെന്ന ശാസനയും ഫുട്ബോൾ അസോസിയേഷൻ നെയ്മറിന് നൽകിയിട്ടുണ്ട്. നീസിനെതിരെയുള്ള മത്സരമാണ് നെയ്മറിന് ഇതോടെ നഷ്ടമാവുക.
87 ആം മിനുട്ടിൽ റഫറിയോട് തർകിച്ചതിന് രണ്ടാം മഞ്ഞകാർഡ് കണ്ടാണ് നെയ്മർ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത്. മത്സരത്തിൽ പിറകിലായിരുന്നു പി.എസ്.ജി 93 ആം മിനുറ്റിൽ കവാനി നേടിയ ഗോളിൽ സമനില പിടിച്ച് സീസണിലെ ആദ്യ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും അതിന് മുൻപ് നെയ്മർ പി.എസ്.ജിക്ക് വേണ്ടി മത്സരത്തിൽ ഗോൾ നേടിയിരുന്നു. പി.എസ്.ജിക്ക് വേണ്ടി കളിക്കുമ്പോൾ നെയ്മറിന്റെ ആദ്യത്തെ ചുവപ്പ് കാർഡായിരുന്നു ഇത്. 10 കളികളിൽ നിന്ന് 26 പോയിന്റുള്ള പി എസ് ജി തന്നെയാണ് ലീഗിൽ ഒന്നാമത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial