പത്രസമ്മേളനത്തിടെ വിതുമ്പിക്കരഞ്ഞ് നെയ്മർ

- Advertisement -

ജപ്പാനെതിരെയുള്ള മത്സരത്തിൽ 3-1 ന്റെ വിജയം നേടിയ ശേഷം നടത്തിയ പത്ര സമ്മേളനത്തിടെ കരഞ്ഞ് നെയ്മർ. പി.എസ്.ജിയിൽ താരം എത്തിയത് മുതൽ ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നെയ്മറിന് അനുകൂലിച്ച് ബ്രസീൽ കോച്ച് ടിറ്റെ  സംസാരിച്ച സമയത്താണ് നെയ്മർ നിയന്ത്രണം വിട്ട് കരഞ്ഞത്.

പി.എസ്.ജിയിലെത്തിയത് മുതൽ നെയ്മർ വിവാദങ്ങളുടെ പിറകെയായിരുന്നു. കാവാനിയും താരവും തമ്മിൽ സ്വരച്ചേർച്ചയില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രവുമല്ല പി.എസ്.ജി കോച്ച് ഉനൈ എമേറിയുമായി താരത്തിന്റെ ബന്ധം അത്ര നല്ലതല്ല എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സെപ്റ്റംബറിൽ പെനാൽറ്റി എടുക്കുന്നതിനെ ചൊല്ലി നെയ്മറും കവാനിയും ഗ്രൗണ്ടിൽ വഴക്കിട്ടത് വാർത്തയായിരുന്നു.

കഴിഞ്ഞു ദിവസങ്ങളിൽ താരം റയൽ മാഡ്രിഡിലേക്ക് വരുമെന്ന വാർത്തകളും ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം എതിർക്കുന്ന രീതിയിലാണ് താരം ഇന്നലെ പത്ര സമ്മേളനത്തിൽ സംസാരിച്ചത്.  സത്യമല്ലാത്ത വാർത്തകൾ മെനയെരുതെന്നും താരം പത്രക്കാരോട് അഭ്യർത്ഥിച്ചു. ” കോച്ചുമായോ കാവാനിയുമായോ തനിക്ക് യാതൊരു പ്രശ്നങ്ങളും ഇല്ല .  ബാഴ്‌സലോണയിലായിരുന്ന സമയത്തും ഞാൻ സന്തോഷവാനായിരുന്നു, ഇപ്പോൾ പാരിസിലും ഞാനും സന്തോഷവാനാണ്” നെയ്മർ പറഞ്ഞു.

കഴിഞ്ഞ അഗസ്റ്റിലാണ് 222 മില്യൺ യൂറോക്ക് നെയ്മർ ബാഴ്‌സലോണയിൽ നിന്ന് പി.എസ്.ജിയിലെത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement