പരിശീലനത്തിന് എത്താതെ നെയ്മർ, നടപടിക്ക് ഒരുങ്ങി പി എസ് ജി

ബ്രസീൽ താരം നെയ്മർ ഇന്ന് തുടങ്ങിയ പരിശീലനത്തിന് എത്തിയില്ല എന്ന് പി എസ് ജി. താരം ബാഴ്സയിലേക് മടങ്ങാൻ തയ്യാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് ഇടയിലാണ് നെയ്മർ മാറി നിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കോപ്പ അമേരിക്കയിൽ നിന്ന് പരിക്കേറ്റ് പുറത്തായ നെയ്‌മർ ഇന്ന് പാരീസിൽ റിപ്പോർട്ട് ചെയ്യുന്നില്ല എന്നത് ക്ലബ്ബിനെ അറിയിച്ചിരുന്നില്ല. ഇതോടെ താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും എന്നും ഫ്രഞ്ച് ചാമ്പ്യന്മാർ വ്യക്തമാക്കി.

ബാഴ്‌സലോണ നെയ്മറിനെ തിരികെ ക്യാമ്പ് ന്യൂവിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പി എസ് ജി ആവശ്യപ്പെടുന്ന വൻ തുക കരാറിന് തടസ്സമാകുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ തനിക്ക് പാരീസ് വിടാനുള്ള ആഗ്രഹം നെയ്മർ ക്ലബ്ബിനെ നേരിട്ട് അറിയിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. വരും ദിവസങ്ങളിലും താരം പാരീസിൽ എത്തിയില്ലെങ്കിൽ ഈ ട്രാൻസ്ഫർ സീസണിലെ ചൂടേറിയ ദിവസങ്ങൾക്ക് ആകും അത് വഴി വെക്കുക.

Exit mobile version