നെയ്മറും കവാനിയുമടിച്ചു, ഗോൾ മഴ പെയ്യിച്ച് പിഎസ്ജി

ലീഗ് വണ്ണിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ഏഴു ഗോളുകൾ പിറന്ന മത്സരത്തിലാണ് സ്‌ട്രോസ്‌ബർഗിനെ പിഎസ്ജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് പിഎസ്ജിയുടെ വിജയം. പിഎസ്ജിക്ക് വേണ്ടി ജൂലിയൻ ഡ്രാക്സ്ലർ,നെയ്മർ,കവാനി, ഡി മരിയ എന്നിവർ ഗോളടിച്ചപ്പോൾ സ്‌ട്രോസ്‌ബർഗിനു വേണ്ടി അഹലോയും ബാഹോകനുമാണ് ഗോളടിച്ചത്. ഈ വിജയത്തോടുകൂടി ഇരുപത്തിയാറു മത്സരങ്ങളിൽ അറുപത്തിയെട്ട് പോയിന്റുമായി പിഎസ്ജിയാണ് ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്ത്.

മത്സരത്തിൽ ആദ്യം ഗോൾ നേടിയത് സ്‌ട്രോസ്‌ബർഗാണ്‌. കഹാലോയുടെ ഗോളിലൂടെയവർ മുന്നിലെത്തിയെങ്കിലും ജർമ്മൻ താരം ജൂലിയൻ ഡ്രാക്‌സ്‌ലറിലൂടെ പിഎസ്ജി സമനില നേടി. എന്നാൽ സൂപ്പർ താരം നെയ്മാറിലൂടെ പിഎസ്ജി ലീഡുയർത്തി. തൊട്ടടുത്ത മിനുട്ടിൽ ഒരിടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയ ഡി മരിയ പിഎസ്ജിയുടെ ലീഡുയർത്തി. ആദ്യ പകുതി അവസാനിച്ചത് 3-1 ആണ്.

രണ്ടാം പകുതിയിലാണ് എഡിസൺ കവാനിയുടെ ഇരട്ട ഗോളുകൾ പിറക്കുന്നത്. എഴുപത്തി മൂന്നാം മിനുട്ടിലും എഴുപത്തി ഒൻപതാം മിനുട്ടിലും കവാനി ഗോളടിച്ചു. സ്‌ട്രോസ്‌ബർ ഗിന്റെ രണ്ടാം ഗോൾ പിറന്നത് അറുപത്തിയേഴാം മിനുട്ടിൽ സ്റ്റീഫൻ ബാഹോകെനിലൂടെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial