പി എസ് ജിയുടെ യുവതാരങ്ങളെ വിമർശിച്ച് നെയ്മർ

- Advertisement -

ഇന്നലെ കൂപ ഡെ ഫ്രാൻസ് ഫൈനലിൽ പരാജയം നേരിട്ട ശേഷം പി എസ് ജിയുടെ യുവതാരങ്ങൾക്ക് എതിരെ വിമർശനവുമായി നെയ്മർ രംഗത്ത്. പി എസ് ജിയിലെ യുവതാരങ്ങൾ സംസാരിക്കുന്നത് നിർത്തി മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാകണം എന്നാണ് നെയ്മർ പറഞ്ഞത്. മുതിർന്ന താരങ്ങളെയും പരിശീലകരെയും ഈ യുവതാരങ്ങൾ ബഹുമാനിക്കുന്നില്ല എന്നും നെയ്മർ അഭിപ്രായപ്പെട്ടു.

തങ്ങളെക്കാൾ പരിചയസമ്പത്തുള്ള താരങ്ങൾ ഒരു അഭിപ്രായം പറയുമ്പോൾ അവർ തർക്കുത്തരം പറയുന്നു. പരിശീലകൻ എന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴും അവർ നിൽക്കുന്നില്ല നെയ്മർ പറഞ്ഞു. ഇങ്ങനെ ടീം എവിടെയും എത്തില്ല എന്നും പി എസ് ജി മുന്നോട്ടേക്ക് പോകില്ല എന്നും നെയ്മർ പറഞ്ഞു. ഇന്നലെ ഫൈനലിൽ കൂടെ തോറ്റതോടെ ആകെ ഒരു കിരീടവുമായി സീസൺ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് പി എസ് ജി. സമീപ കാലത്തായി ദയനീയ ഫോമിലാണ് ക്ലബ്.

Advertisement