“പി എസ് ജിയിൽ അതീവ സന്തോഷവാൻ, ഈ ക്ലബ് വിട്ട് എങ്ങോട്ടുമില്ല” – നെയ്മർ

20201210 135403
- Advertisement -

പി എസ് ജി താരം നെയ്മർ തനിക്ക് ഈ ക്ലബിൽ തന്നെ തുടരാൻ ആണാഗ്രഹം എന്ന് വ്യക്തമാക്കി. ഇന്നലെ പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം സംസാരിക്കുക അയിരുന്നു നെയ്മർ. പി എസ് ജിയിൽ താൻ അതീവ സന്തോഷവാൻ ആണ്. ഈ ക്ലബ് വിട്ട് എങ്ങോട്ടും പോകാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും നെയ്മർ പറഞ്ഞു.

മുമ്പ് ഒക്കെ പി എസ് ജി വിടാൻ ഏറെ ശ്രമിച്ച താരമാണ് നെയ്മർ. ക്ലബിന്റെ യൂറോപ്പിലെ പ്രകടനങ്ങളും ബാഴ്സലോണ വിട്ട് മെസ്സി പോകും എന്നതുമാണ് നെയ്മറിന്റെ മനസ്സ് മാറ്റിയത് എന്നാണ് വാർത്തകൾ. താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം മെസ്സിക്ക് ഒപ്പം വീണ്ടും കളിക്കുക എന്നതാണ് എന്ന് നെയ്മർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പി എസ് ജിയോട് മെസ്സിയെ ടീമിൽ എത്തിക്കാൻ നെയ്മർ ആവശ്യപ്പെട്ടതായാണ് വിവരങ്ങൾ. നെയ്മർ ഉടൻ തന്നെ പി എസ് ജിയിൽ പുതിയ കരാർ ഒപ്പുവെക്കുകയും ചെയ്യും.

Advertisement