ലീഗ് വൺ വിട്ട് മുൻ ലെസ്റ്റർ സിറ്റി കോച്ച്

മുൻ ലെസ്റ്റർ സിറ്റി കോച്ചായ ക്ലൗഡിയോ റനിയേരി ലീഗ് വൺ ക്ലബായ നാന്റ്സ് വിടും. രണ്ടു വർഷത്തെ കരാറിലാണ് റനിയേരി എത്തിയതെങ്കിലും ഒരു സീസണോടെ ലീഗ് വൺ വിടുകയാണ് റനിയേരി. ക്ലബ് ഓണർ വോഡമാർ കീറ്റയുമായുള്ള അഭിപ്രായ വ്യാത്യാസങ്ങളാണ് റനിയേരിയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്. 14 വിജയങ്ങളും, 10 സമനിലയും 16 പരാജയങ്ങളുമാണ് നാന്റെസിലെ ഈ ഇറ്റലിക്കാരന്റെ നേട്ടം.

2015-2016 സീസണിൽ സർവ്വ പ്രവചനങ്ങളെയും അസ്ഥാനത്താക്കിയാണ് ലെസ്റ്റർ സ്വപ്നതുല്യമായ പ്രകടനത്തിലൂടെ ചാംപ്യന്മാരായത്, ഫുട്ബാൾ ലോകത്തിന് കേട്ട് കേൾവിയില്ലാത്ത ഏതാനും താരങ്ങളെ വച്ച് ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ലീഗെന്ന് വിശ്വസിക്കപ്പെടുന്ന പ്രീമിയർ ലീഗ് ചാംപ്യന്മാരാക്കുക, ഏതൊരാൾക്കും സ്വപ്നംകാണാം എന്ന് കായിക ലോകത്തിനോട് ഉറക്കെ വിളിച്ചു പറഞ്ഞാണ് റനിയേരി ലെസ്റ്ററിനെ ചാംപ്യന്മാരാക്കിയത്.എന്നാൽ തുടർന്നുള്ള സീസണിലെ ലെസ്റ്റർ സിറ്റിയുടെ ദയനീയമായ പ്രകടനം റനിയേരിക്ക് പുറത്തേക്കുള്ള വഴി തുറന്നു.  പ്രീമിയർ ലീഗ് നേടിയ സീസണില് തൊട്ടടുത്ത വർഷം പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കപെടുന്ന രണ്ടാമത്തെ പരിശീലകനായി റനിയേരി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial