നബിൽ ഫെകീർ ഒരു മാസത്തോളം പുറത്ത്

ഒളിമ്പിക് ലിയോണിന്റെ അറ്റാക്കിംഗ് താരം നബീൽ ഫെകീറിന്റെ പരിക്ക് സാരമുള്ളതാണെന്ന് ലിയോൺ അറിയിച്ചു. താരം ഒരു മാസത്തോളം കളത്തിന് പുറത്തിരിക്കേണ്ടതായി വരും. ഇന്റർനാഷണൽ ബ്രേക്കിന് തൊട്ടു മുമ്പ് നടന്ന മത്സരത്തിൽ ആയിരുന്നു ഫെകിറിന് പരിക്കേറ്റത്. ആങ്കിളിന് ആണ് പരിക്ക് പറ്റിയിരിക്കുന്നത്.

പി എസ് ജിക്ക് എതിരെ ഇറങ്ങിയ ഫെകിർ കളി തുടങ്ങി 7 മിനുട്ടിനകം കളം വിടേണ്ടി വന്നിരുന്നു. യുവേഫ നാഷൺസ് ലീഗിനായുള്ള ഫ്രാൻസ് ടീമിൽ നിന്നും പരിക്ക് കാരണം ഫെകിറിനെ മാറ്റിയിരുന്നു. ഫ്രാൻസിന്റെ രണ്ട് മത്സരങ്ങളിലും ഫെകിർ കളിച്ചില്ല. ലീഗിൽ പി എസ് ജിയിൽ നിന്ന് ഏറ്റ വൻ പരാജയത്തിൽ നിന്ന് കരകയറാൻ പരിശ്രമിക്കുകയാണ് ലിയോൺ ഇപ്പോൾ.

Previous articleറൂണിയുടെ മാസ്മരിക ഫ്രീകിക്കിൽ ഡി സി യുണൈറ്റഡ് ജയം
Next articleഒടുവില്‍ കുറ്റസമ്മതം നടത്തി കനേരിയ