മൗറിനോ ലില്ലെയിലേക്ക് ഇല്ലെന്ന് ക്ലബ് ഡയറക്ടർ

സൂപ്പർ പരിശീലകൻ ഹോസെ മൗറിനോ ലില്ലെയിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് ലില്ലെ ഡയറക്ടർ ലൂയിസ് കംപോസ്. മൗറിനോ ലില്ലെയിലേക്കെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ലില്ലെ ഡയറക്ടർ. പോർച്ചുഗീസുകാരനായ മൗറിനോ ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ ടീമിനെ പരിശീലിപ്പിക്കുകയും ലീഗ് കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. നേരത്തെ ലില്ലെ ഡയറക്ടറായ ലൂയിസ് കംപോസ് റയൽ മാഡ്രിഡിൽ മൗറിനോയുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്.

ലില്ലെയുടെ ഇപ്പോഴത്തെ പരിശീലകനായ ബ്രൂണോ ജിനേസിയ ഈ സീസണിന്റെ അവസാനത്തോടെ സീസൺ വിടുമെന്ന് വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് മൗറിനോ ലില്ലെയിൽ എത്തുമെന്ന് വാർത്തകൾ പ്രചരിച്ചത്. മൗറിനോ എല്ലായിടത്തും ജയിച്ചൊരു പരിശീലകനാണെന്നും മൗറിനോ ലില്ലെ വലിയൊരു ക്ലബിലേക്കാവും പോവുകയെന്നും മൗറിനോയുടെ വില ലില്ലെക്ക് താങ്ങാനാവില്ലെന്നും ലൂയിസ് കംപോസ് പറഞ്ഞു.

Exit mobile version