മൊണാക്കോയ്‌ക്കും സമനിലക്കുരുക്ക്

ലീഗ് വണ്ണിൽ മൊണോക്കോയ്ക്കും സമനിലക്കുരുക്ക്. ആറ് ഗോൾ പിറന്ന മത്സരത്തിൽ തുളൂസും മൊണാക്കോയും മൂന്നു ഗോളുകൾ വീതം അടിച്ച് സമനില പാലിച്ചു. അതെ സമയം ഈ സമനില ലീഗ് വൺ ടേബിളിൽ ചലനങ്ങൾ ഉണ്ടാക്കും. മൊണോക്കോയ്ക്ക് വേണ്ടി ലോപ്പസ് ഇരട്ട ഗോളുകളും ജോവെട്ടിക്കും സ്‌കോർ ചെയ്തു. സങ്കരെ,ടെലോട്ട്, സനോഗോ എന്നിവർ ഗോളടിച്ചു. ദിജോണിനെതിരെ ഇറങ്ങിയ ടീമിൽ ദിയാഖാബിക്ക് പകരം ലോപ്പസിനെ കളത്തിലിറക്കിയാണ് തുളൂസിനെതിരെ മൊണാക്കോ ഇറങ്ങിയിയത്.

ആദ്യ ഗോൾ നേടിയത് പോർട്ടുഗീസ് വിങ്ങറായ റോണി ലോപ്പസാണ്. എന്നാൽ അധികം വൈകാതെ തുളൂസ് തിരിച്ചടിച്ചു. ആദ്യപകുതി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ മൊണാക്കോ ലീഡ് നേടി. എന്നാൽ അണ്ടി ഡിലോട്ടിന്റെ പെനാൽറ്റിയിലൂടെ തുളൂസ് വീണ്ടും സമനില പിടിച്ചു. മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളിൽ ഇരു ടീമുകളും ഗോളടിച്ച് വീണ്ടും ഒരു സമനിലയിൽ മത്സരം പിരിഞ്ഞു. പിഎസ്ജിയോടുള്ള മത്സരത്തിൽ മർസെയിൽ ജയിച്ചാൽ മാത്രമേ മൊണോക്കോയുടെ രണ്ടാം സ്ഥാനത്തിന് ഇളക്കം തട്ടുകയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial