ലയണൽ മെസ്സി പി.എസ്.ജിയിൽ കരാർ പുതുക്കില്ല എന്നു റിപ്പോർട്ടുകൾ

ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജർമനിൽ ലയണൽ മെസ്സി തുടരില്ലെന്നു റിപ്പോർട്ട്. ഈ സീസൺ അവസാനം കരാർ പൂർത്തിയായാൽ മെസ്സി പി.എസ്.ജി വിടും എന്നാണ് റിപ്പോർട്ട്. ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള വ്യവസ്ഥ ഉണ്ടെങ്കിലും മെസ്സി അത് സ്വീകരിക്കില്ല എന്നാണ് നിലവിലെ സൂചന. സീസണിൽ പാരീസിൽ മികച്ച ഫോമിൽ ആണ് മെസ്സി.

മെസ്സിയെ നിലനിർത്താൻ പി.എസ്.ജി ശ്രമിക്കുന്നുണ്ട്. മെസ്സിയുടെ കുടുംബത്തിന് പാരീസിന്റെ ജീവിതസാഹചര്യങ്ങളും ആയി ഇണങ്ങാൻ സാധിക്കാത്തത് ആണ് മെസ്സി പി.എസ്.ജി വിടാനുള്ള തീരുമാനത്തിൽ എത്താനുള്ള കാരണം എന്നാണ് സൂചന. അതേസമയം മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്‌സലോണയും സ്വന്തമാക്കാൻ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും, ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മിയാമിയും രംഗത്ത് ഉണ്ടെന്നു വാർത്തകൾ ഉണ്ട്.