മെസ്സിക്ക് 2022ലെ ആദ്യ ഗോൾ, പി എസ് ജിക്ക് ഗംഭീര വിജയം

20220207 080920

മെസ്സി ഈ വർഷം ആദ്യമായി ഗോൾ കണ്ടെത്തിയ മത്സരത്തിൽ പി എസ് ജിക്ക് വലിയ വിജയം. ഇന്നലെ ലില്ലെയെ നേരിട്ട പി എസ് എജി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. പത്താം മിനുട്ടിൽ ലില്ലെ ഗോൾകീപ്പറുടെ ഒരു അബദ്ധത്തിൽ നിന്ന് ഡനിലോ ആണ് പി എസ് ജിയുടെ ആദ്യ ഗോൾ നേടിയത്. ഈ ഗോളിന് 28ആം മിനുട്ടിൽ ബോട്മാനിലൂടെ ലില്ലെ മറുപടി പറഞ്ഞു.

പിന്നീട് 32ആം മിനുട്ടിൽ നെസ്സി എടുത്ത കോർണറിൽ നിന്ന് കിമ്പെമ്പെ പി എസ് ജിക്ക് ലീഡ് തിരികെ നൽകി. 38ആം മിനുട്ടിൽ ആയിരുന്നു മെസ്സിയുടെ ഗോൾ. ഇടത് വിങ്ങിൽ നിന്ന് എമ്പപ്പെ നടത്തിയ മുന്നേറ്റം മെസ്സിയിൽ എത്തുകയും മെസ്സി ഒരു ചിപ്പിലൂടെ ഗോൾ കീപ്പറെ കബളിപ്പിച്ച് വല കണ്ടെത്തുകയും ആയിരുന്നു.
20220207 080927

രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ മധ്യനിര താരം ഡാനിലോ വീണ്ടും ഗോൾ കണ്ടെത്തി. അതു കഴിഞ്ഞ് 67ആം മിനുട്ടിൽ എമ്പപ്പെ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. 23 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുമായി പി എസ് ജി ലീഗിൽ ബഹുദൂരം മുന്നിൽ ആണ്‌. ലില്ലെ 11ആം സ്ഥാനത്താണ്.