എമ്പപ്പെ പി.എസ്.ജി വിടില്ലെന്ന് പരിശീലകൻ

പി.എസ്.ജിയുടെ യുവ സൂപ്പർ താരം കെയ്‌ലിൻ എമ്പപ്പെ പി.എസ്.ജി വിട്ടുപോവില്ലെന്ന് ക്ലബ് പരിശീലകൻ തോമസ് ട്യുഹൽ. റയൽ മാഡ്രിഡിലേക്ക് എമ്പപ്പെ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പോവുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു പി.എസ്.ജി പരിശീലകൻ. സിദാൻ വീണ്ടും റയൽ മാഡ്രിഡിന്റെ പരിശീലകനായതോടെ റൊണാൾഡോക്ക് പകരക്കാരനായി എമ്പപ്പെയെ റയൽ മാഡ്രിഡിൽ എത്തിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

പി.എസ്.ജിയുടെ പ്രസിഡന്റ് നാസർ അൽ ഖലാഫി ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ എമ്പപ്പെയെ വേറെ ഒരു ടീമിനും സ്വന്തമാക്കാൻ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. എമ്പപ്പെയെ പോലെ ഒരു താരത്തെ പി.എസ്.ജിക്ക് എനിയും ആവശ്യമുണ്ടെന്നും പി.എസ്.ജിയുടെ ഒരു പ്രധാന താരമാണ് എമ്പപ്പെഎന്നും പരിശീലകൻ കൂട്ടിച്ചേർത്തു

കഴിഞ്ഞ ദിവസം ലീഗ് 1 കിരീടം നേടിയ പി.എസ്.ജി മൊണാകോയെ എമ്പപ്പെ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

Exit mobile version