എമ്പപ്പയ്ക്ക് വിലക്ക്

പി എസ് ജിയുടെ കഷ്ടകാലം തുടരുകയാണ്. മോശം ഫോമിനും പരിക്കുകൾക്കും ഒപ്പം പി എസ് ജിയുടെ യുവതാരം എമ്പപ്പെയ്ക്ക് വിലക്ക് കൂടെ ലഭിച്ചിരിക്കുകയാണ്. റെന്നെസിനെതിരെ നേടിയ ചുവപ്പ് കാർഡിലാണ് കൂടുതൽ അച്ചടക്ക നടപടികൾ എമ്പപ്പെയെ തേടി എത്തിയിരിക്കുന്നത്. എമ്പപ്പെയെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്.

ഇതോടെ ഈ സീസണിൽ എമ്പപ്പെ ഇനി കളിക്കില്ല എന്ന് ഏകദേശം ഉറപ്പായി. കളിക്കുന്നു എങ്കിൽ തന്നെ അത് ലീഗിലെ അവസാന മത്സരത്തിൽ റിയിംസിനെതിരെ ആയിരിക്കും. എമ്പപ്പെയ്ക്ക് വിലക്ക് കിട്ടുന്നതിന് ഒപ്പം നെയ്മറിനെതിരെ അന്വേഷണം നടത്താനും ഫ്രഞ്ച് ലീഗ് ഉത്തരവ് ഇട്ടിട്ടുണ്ട്. ആരാധകനെ ഇടിച്ച സംഭവത്തിലാണ് നെയ്മർ ഇപ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നത്.