20220103 115244

കരാർ പുതുക്കാത്തത് എമ്പപ്പെയുടെ പ്രകടനത്തെ ബാധിക്കില്ല

എമ്പപ്പെ ഫ്രീ ഏജന്റായി മാറിയിരിക്കുകയാണ് ഇപ്പോൾ. എമ്പപ്പെയുടെ കരാർ പുതുക്കാൻ ആകാത്തത് അദ്ദേഹത്തെ പ്രകടനത്തെ ബാധിക്കില്ല എന്ന് പരിശീലകൻ പോചടീനോ പറയുന്നു. ഫുട്ബോളിൽ, ഒരു കളിക്കാരൻ വേണ്ടത്ര പക്വത പ്രാപിച്ചില്ലെങ്കിൽ ഇതുപോലുള്ള കരാർ സാഹചര്യം അവരെ ബാധിക്കും, എമ്പപ്പക്ക് ആവശ്യമായ പക്വതയുണ്ട്. അതുകൊണ്ട് ഇതൊരു പ്രശ്നമല്ല. പോചടീനോ പറഞ്ഞു.

എല്ലാവരേയും പോലെ, അദ്ദേഹത്തിന് ദീർഘകാലം ഈ ക്ലബ്ബിൽ തുടരാൻ കഴിയുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ വർഷം, കഴിഞ്ഞ വർഷം അദ്ദേഹം പ്രകടിപ്പിച്ച പ്രകടനം തുടരുന്ന് പ്രതീക്ഷിക്കുന്നു എന്നും പോചടീനോ പറഞ്ഞു. ഈ സീസൺ അവസാനത്തോടെ പി എസ് ജിയിലെ എമ്പപ്പെയുടെ കരാർ അവസാനിക്കും.

Exit mobile version