കോവിഡ് മാറി എമ്പപ്പെ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് സൂപ്പർ സ്റ്റാർ എമ്പപ്പെ പരിശീലനം പുനരാരംഭിച്ചു. കോവിഡ് ബാധിതനായിരുന്ന താരം ഇപ്പോൾ കോവിഡ് മുക്തനായിരിക്കുകയാണ്. താരം ഫ്രാൻസിന്റെ നാഷൺസ് ലീഗ് ടീമിൽ ഇരിക്കെ ആയിരുന്നു കൊറോണ ബാധിച്ചത്. താരത്തിന് പി എസ് ജിയുടെ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും നഷ്ടമായിരുന്നു. ഈ മത്സരങ്ങളിൽ രണ്ട് എണ്ണത്തിൽ പി എസ് ജി പരാജയപ്പെടുകയും ചെയ്തിരുന്നു‌‌. ആകെ നേടിയ വിജയത്തിലും പി എസ് ജി ഏറെ കഷ്ടപ്പെട്ടിരുന്നു.

നെയ്മർ സസ്പെൻഷൻ കാരണം അടുത്ത മത്സരങ്ങളിൽ കളിക്കില്ല എന്നത് കൊണ്ട് തന്നെ പി എസ് ജിക്ക് എമ്പപ്പെയുടെ തിരിച്ചുവരവ് ഏറെ ആശ്വാസം നൽകും. എമ്പപ്പെ കൂടെ തിരിച്ച് എത്തിയതോടെ പി എസ് ജിയുടെ എല്ലാ താരങ്ങളും കൊറോണ മുക്തരായി. പി എസ് ജിയുടെ ഏഴ് താരങ്ങളോളം കൊറോണ ബാധിതരായിരുന്നു.