എമ്പപ്പെയുടെ കൊറോണ പരിശോധന ഫലം വന്നു

- Advertisement -

ഫുട്ബോൾ ലോകത്തിന് ആശ്വസിക്കാം. പനിയും മറ്റു ആരോഗ്യ പ്രശ്നങ്ങളും കാരണം വിശ്രമിക്കുന്കയായിരുന്ന ഫ്രഞ്ച് യുവ ഫുട്ബോൾ താരം എമ്പപ്പെയുടെ കൊറൊണ പരിശോധന ഫലം വന്നു. ടെസ്റ്റ് നെഗറ്റീവ് ആണെന്നും താരത്തിന് വൈറസ് ബാധയേറ്റിട്ടില്ല എന്നും സ്ഥിതീകരിച്ചു. അവസാന മൂന്ന് ദിവസമായി പനി കാരണം പരിശീലനങ്ങളിൽ നിന്ന് വിട്ടു നിൽക്കുക യായിരുന്നു എമ്പപ്പെ.

ഫ്രാൻസിൽ കൊറൊണ പടരുന്നതിനാൽ പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവരെയെല്ലാം കൊറൊണ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് എമ്പപ്പെയെയും പരിശോധിച്ചത്. എമ്പപ്പെയുടെ ഈ ഫലം ഫുട്ബോൾ ലോകത്തിന് വലിയ ആശ്വാസം നൽകും. ഫ്രാൻസിൽ കൊറൊണ പടരുന്നതിനാൽ ഫുട്ബോൾ മത്സരങ്ങൾ ഇപ്പോൾ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുന്നത്.

Advertisement